Widgets Magazine 

29
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു


ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളിലും യാത്രക്കാരിലും വലിയ ആശങ്ക


കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ


ഫോൺ വിളിക്കുമ്പോൾ എൻഗേജ്ഡ് ആയതിനെച്ചൊല്ലി തർക്കം; അടൂർ സ്വദേശിനി ഗംഗയെ ആൺസുഹൃത്ത് കൊലപ്പെടുത്തിയത് സംശയത്തെ തുടർന്ന്...


തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ യുദ്ധം മണക്കുന്നു;ചൈന തുടര്‍ച്ചയായി പ്രകോപനം സൃഷ്ടിക്കുന്നു

30 JUNE 2017 04:00 PM IST
മലയാളി വാര്‍ത്ത

More Stories...

തിരുപ്പരൻകുൻട്രം വിവാദം..മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും ഉന്നത ഉദ്യോഗസ്ഥർക്കുമെതിരെ എഫ്‌ഐആർ..കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി..

കേന്ദ്രസർക്കാരിന് വൻ നേട്ടം..തമിഴ്നാട് രാഷ്ട്രീയത്തിൽ വമ്പൻ ട്വിസ്റ്റുമായി ഡിഎംകെ.. മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബില്ലിന് പിന്തുണ..

വിദേശത്തുള്ള എം.പിമാരോട് അടിയന്തരമായി തിരിച്ചെത്താൻ നിർദേശം നൽകി കോൺഗ്രസ് നേതൃത്വം

 തമിഴ്നാട്ടിലെ തിരുപ്പരൻകുണ്ഡ്രം മലയിലെ ദീപതൂണിൽ ഇന്ന് ദീപം തെളിക്കും....

  ടോൾ വെട്ടിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് മറയ്ക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ യഥാർത്ഥ ടോൾ നിരക്കിന്റെ അഞ്ചിരട്ടി പിഴ ഈടാക്കാൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയ തീരുമാനം

ചൈനീസ് സൈന്യം ഇന്ത്യയുടെ ഡോങ്‌ലാങ് പ്രദേശത്ത് അതിക്രമിച്ചു കടന്നുവെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് അതിര്‍ത്തിയില്‍ നിലവിലുള്ള അവസ്ഥയെ മാറ്റുന്നതും ഗൗരവതരമായ സുരക്ഷാ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. സിക്കിമിലെ ഡോങ്‌ലാങ് പ്രദേശത്ത് റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം തികച്ചും ഉത്കണ്ഠാജനകമാണ്. സംയമനം പാലിക്കാനും തല്‍സ്ഥിതി നിലനിര്‍ത്താനും ചൈനയോട് ഇന്ത്യ അഭ്യര്‍ത്ഥിച്ചു. ഡോങ്‌ലാങ് പ്രദേശത്ത് നിയന്ത്രണരേഖയോടു ചേര്‍ന്ന് റോഡു നിര്‍മിക്കാനുള്ള നീക്കവുമായി മുന്നോട്ടുപോയാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും ഇന്ത്യ മുന്നറിയിപ്പു നല്‍കി.

2012-ല്‍ ഇരുരാജ്യങ്ങളുമായുണ്ടാക്കിയ ഉഭയകക്ഷി കരാറിന് വിരുദ്ധമാണ് ഈ റോഡു നിര്‍മാണമെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. മേഖലയില്‍ ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ക്ക് ഇതു വഴിതെളിക്കും. ഇപ്പോഴത്തെ അവസ്ഥ മാറി കൂടുതല്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷം രൂപംകൊള്ളുന്നതിന് ഇതു കാരണമാകുമെന്നും ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. സിക്കിമില്‍ ഇക്കഴിഞ്ഞ ജൂണ്‍ 26-ന് ഇന്ത്യന്‍ സൈനികര്‍ ചൈനീസ് അതിര്‍ത്തി കടന്നകയറാന്‍ ശ്രമിച്ചെന്ന ചൈനയുടെ ആരോപണത്തെ തള്ളിക്കൊണ്ടാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ചൈന നടത്തുന്ന റോഡു നിര്‍മാണം നിയമവിരുദ്ധമാണെന്നു വ്യക്തമാക്കി ഭൂട്ടാന്‍ അധികൃതരും രംഗത്തെത്തിയിരുന്നു.

അതിര്‍ത്തിയില്‍ അടുത്തിടെയായി ചൈന സൃഷ്ടിക്കുന്ന പ്രകോപനങ്ങള്‍ ഇന്ത്യ ഗൗരവമായാണ് കാണുന്നതെന്നു പ്രസ്താവനയിലുണ്ട്. അതിര്‍ത്തിയിലെ റോഡു നിര്‍മാണവുമായി ചൈന മുന്നോട്ടുപോകുന്നത് നിലവിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുരുതരമായ സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ചൈനീസ് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതിനിടെ, നാഥുലാ ചുരം വഴിയുള്ള മാനസസരോവര്‍ തീര്‍ഥയാത്ര ഉപേക്ഷിക്കുന്നതായി ഇന്ത്യ പ്രഖ്യാപിച്ചു. സിക്കിമിലെ അതിര്‍ത്തി മേഖലയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ച സാഹചര്യത്തിലാണിത്. മാനസസരോവറിലേക്കുള്ള 47 അംഗ തീര്‍ഥാടക സംഘത്തെ ചൈന നേരത്തേ മടക്കിയിരുന്നു. ജൂണ്‍ ആദ്യവാരം ഡോങ്‌ലാങ് മേഖലയില്‍ നിയന്ത്രണരേഖയ്ക്കു സമീപം ചൈന റോഡ് നിര്‍മിക്കുന്നത് ഇന്ത്യന്‍ സൈനികര്‍ തടഞ്ഞതിനെ തുടര്‍ന്നാണ് അതിര്‍ത്തിയില്‍ സംഘര്‍ഷം ഉടലെടുത്തത്. ഇതിന്റെ പ്രതികരണമായി രണ്ടു താല്‍ക്കാലിക ഇന്ത്യന്‍ ബങ്കറുകള്‍ക്കു നാശനഷ്ടമുണ്ടാക്കിയ ചൈന, മാനസസരോവര്‍ തീര്‍ഥാടക സംഘത്തെ മടക്കി അയയ്ക്കുകയും ചെയ്തിരുന്നു. സുരക്ഷാകാരണങ്ങള്‍ കൊണ്ടാണു തീര്‍ഥാടകരെ തടഞ്ഞതെന്നാണു ചൈനീസ് വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എസ്എംഎ. ബാധിതരായ കുട്ടികളുടെ ചികിത്സാ ഫണ്ട് സമാഹരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന തിരുത്തി ആരോഗ്യമന്ത്രി മന്ത്രി കെ മുരളീധരന്‍...  (19 minutes ago)

റേഡിയോകോളർ ഘടിപ്പിക്കുന്നതിനായി വനംവകുപ്പ് മൂന്നു ദിവസം നടത്തിയ പരിശ്രമങ്ങൾക്ക് ശേഷം ഇന്നലെയും ചക്കകൊമ്പൻ ചിന്നക്കനാലിൽ സജീവം  (29 minutes ago)

അമ്മയ്ക്കു പിന്നാലെ മകളും.... അമ്മ മരിച്ചതറിഞ്ഞ് വീട്ടിലെത്തിയ മകളും മരിച്ചു  (43 minutes ago)

നവംബർ അവസാനവും ഡിസംബർ ആദ്യവും കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!  (52 minutes ago)

പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (1 hour ago)

അച്ഛനെ വെട്ടിക്കൊന്ന കേസിൽ മകൻ കുറ്റക്കാരൻ; ശിക്ഷാവിധി തിങ്കളാഴ്ച... രണ്ടാം പ്രതിയായ അമ്മയെ കോടതി കുറ്റവിമുക്തയാക്കി  (1 hour ago)

ഇടുക്കി മൂന്നാറിൽ പെരിയവാരയ്ക്ക് സമീപം കാട്ടാനയായ പടയപ്പയുടെ ആക്രമണം.... പെരിയവാരയ്ക്ക് സമീപം കാട്ടാന കാർ തകർത്തു, യാത്രക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, പടയപ്പയുടെ സാന്നിധ്യം തുടരുന്നത് പ്രദേശവാസികളി  (1 hour ago)

സങ്കടക്കാഴ്ചയായി... ഇടുക്കി പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി  (1 hour ago)

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്‌മസ് ന്യൂ ഇയർ ബംബർ ഭാഗ്യക്കുറി ടിക്കറ്റ് വില്പന ആരംഭിച്ചു.... ആദ്യ ദിനം വിറ്റത് 9,66,990 ടിക്കറ്റുകൾ  (1 hour ago)

വികസിത ഭാരതം എന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, പൗരർക്കെല്ലാം സുരക്ഷയും അവസരങ്ങളും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്നതാണ്... സായുധസേനകളെ ശക്തിപ്പെടുത്തുന്നതിലും സമുദ്രശേഷി വർധിപ്പിക്കുന്നതിലും ഇന  (2 hours ago)

പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

കുവൈറ്റില്‍ മയക്കുമരുന്ന് കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം  (12 hours ago)

പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്ഞാ ലംഘനമാണെന്ന് പിണറായി വിജയന്‍  (12 hours ago)

സിനിമകൾ മുതൽ മൈക്രോ ഡ്രാമകൾ വരെ; മലയാള സിനിമയ്ക്ക് കരുത്തായി പുതിയ ഒടിടി പ്ലാറ്റ്‌ഫോം 'എം. ഫ്ളിക്സ്'; ഉദ്ഘാടനം ചെയ്ത് മന്ത്രി പി.സി. വിഷ്ണുനാഥ്!!!  (12 hours ago)

Malayali Vartha Recommends