ലോക രാഷ്ട്രങ്ങള്‍ ഉറ്റുനോക്കവെ ജിഎസ്ടി പ്രത്യേക സമ്മേളനത്തിന് പാര്‍ലമെന്റില്‍ തുടക്കം; രാജ്യം ഒറ്റ നികുതിയിലേക്ക് കടന്നു

ചരക്കുസേവന നികുതി (ജിഎസ്ടി) പ്രാബല്യത്തില്‍ വരുത്തുന്നതിനായുള്ള പ്രത്യേക യോഗത്തിന് തുടക്കമായി. പതിനൊന്നു മണിക്കു തുടങ്ങി ഒരു മണിക്കൂര്‍ നീളുന്ന പ്രത്യേക സമ്മേളനത്തിലാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ നികുതി പരിഷ്‌കരണം യാഥാര്‍ഥ്യമാവുക. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ ആണ് ചടങ്ങുകള്‍ പുരോഗമിക്കുന്നത്. രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവര്‍ പ്രസംഗിക്കും.
അതേസമയം, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതു പാര്‍ട്ടികള്‍, ഡിഎംകെ എന്നിവര്‍ സമ്മേളനം ബഹിഷ്‌കരിക്കും. പ്രതിപക്ഷനിരയില്‍ നിന്നും ജെഡിയു മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിന് എത്തും. സ്വാതന്ത്ര്യാനന്തരം രാജ്യം കണ്ട ഏറ്റവും വലിയ പരിഷ്‌കാരമാണ് ജിഎസ്ടിയിലൂടെ നടപ്പാകുന്നത്.
ഒറ്റ രാജ്യം ഒറ്റനികുതി എന്ന സങ്കല്‍പം യാഥാര്‍ഥ്യമാകുന്നതോടെ വരുമാനത്തിലും നിക്ഷേപത്തിലും വലിയ നേട്ടമാണ് രാജ്യം ലക്ഷ്യമിടുന്നത്. 24 വര്‍ഷം മുമ്പ് ഉയര്‍ന്നുവന്ന ഏകീകൃത നികുതി എന്ന ആശയമാണ് 122 ഭരണഘടനാ ഭേദഗതിയിലൂടെ രാജ്യത്ത് നടപ്പാകുന്നത്.
രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍, ധനമന്ത്രി അരുണ്‍ ജയ്റ്റ്!ലി, മുന്‍പ്രധാനമന്ത്രി ദേവഗൗഡ എന്നിവരാണ് വേദിയില്‍.
https://www.facebook.com/Malayalivartha






















