ജമ്മുകാശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ ഒരു സ്ത്രീ മരിച്ചു

ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. ദൈല്‍ഗാമിലെ വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഏറ്റുമുട്ടലുണ്ടായത്.
ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെയാണ് പ്രദേശിവാസിയായ താഹിറ ബീഗത്തിന് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ഒളിച്ചിരിക്കുന്ന ഭീകരര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പ്രദേശിവാസികളെ മനുഷ്യകവചമാക്കിയാണ് ഭീകരര്‍ സേനയെ നേരിടുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഭീകരര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്ന ഇവരെ സംരക്ഷിക്കാനുള്ള ശ്രമം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
കാശ്മീരി പൊലീസ് ഉദ്യോഗസ്ഥന്‍ ഫെറോസ് അഹമ്മദ് ധറിന്റെ കൊലപാതകത്തിനു പിന്നിലെ മുഖ്യ സൂത്രധാരനെന്നു കരുതുന്ന മുതിര്‍ന്ന ലഷ്‌കര്‍ ഭീകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇവിടെ ഒളിച്ചിരിപ്പുണ്ടെന്ന വിവരമാണു സുരക്ഷാ സേനയ്ക്ക് ലഭിച്ചത്. ഇതേത്തുടര്‍ന്ന് ബ്രെന്റി ബട്ട്‌പോറ മേഖലയില്‍ പുലര്‍ച്ചെത്തന്നെ സേന പരിശോധന ആരംഭിച്ചിരുന്നു.
https://www.facebook.com/Malayalivartha






















