സൈന്യത്തിനെതിരായ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസ്

സൈന്യത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അസംഖാനെതിരെ കേസെടുത്തു. ഹസറത്ത് ഗഞ്ചിലും റാണ്‍പൂരിലെ സിവില്‍ ലൈന്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ലഭിച്ച രണ്ടു പരാതികളിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
സൈനികരുടെ പീഡന വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് അസം ഖാന്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. ആയുധധാരികളായ സ്ത്രീകള്‍ സൈനികരെ ആക്രമിക്കണമെന്നും അവരുടെ സ്വകാര്യ ഭാഗങ്ങള്‍ മുറിച്ചു നീക്കണമെന്നുമായിരുന്നു അസം ഖാന്റെ പരാമര്‍ശം. സൈനികരുടെ പ്രവൃത്തികള്‍ രാജ്യത്തിന് നാണക്കേടാണ്. ഇന്ത്യ എങ്ങനെ ലോകത്തെ അഭിമുഖീകരിക്കുമെന്നും ഖാന്‍ പറഞ്ഞിരുന്നു.
പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി അ്‌സം ഖാന്‍ രംഗത്തെത്തി. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് ഖാന്‍ പറഞ്ഞു. തന്റെ പരാമര്‍ശം എങ്ങനെയാണ് സൈന്യത്തിന്റെ ആത്മവീര്യം കൊടുത്തുക. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാകിസ്താന്‍ സന്ദര്‍ശനത്തോടെ സൈന്യത്തിന്റെ ആത്മവീര്യം തകര്‍ന്നതായും അസം ഖാന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha






















