ജിഎസ്ടി രാജ്യത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കും; നരേന്ദ്ര മോഡി

ജിഎസ്ടി രാജ്യത്തെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുമെന്നും ഇത് ലളിതവും സുതാര്യവുമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരുടെ ഐസിഎഐയുടെ സ്ഥാപകദിനാഘോഷ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോഡി. രാജ്യത്ത് നികുതി വെട്ടിപ്പ് നടത്തുന്ന മൂന്ന് ലക്ഷം സ്ഥാപനങ്ങള്‍ നിരീക്ഷണത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
നവംബര്‍ 8നു തന്നെ കള്ളപ്പണം കണ്ടെത്തുന്നതിനുള്ള പരിശോധനകള്‍ തുടങ്ങിയതാണ്. സംശയാസ്പദമായ ഇടപാട് നടത്തുന്നവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. എന്നാല്‍ സംശയാസ്പദമായ ഇടപാട് നടത്തുന്ന മൂന്ന് ലക്ഷത്തോളം സ്ഥാപനങ്ങളെ കണ്ടെത്തിയിട്ടുണ്ടെന്നും. ഒരു ലക്ഷത്തോളം കമ്പനികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ പാവപ്പെട്ടവരെ കൊള്ളയടിച്ചവര്‍ക്ക് ആ പണം തിരികെ നല്‍കേണ്ടി വരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി ശക്തമാകും. രാജ്യത്തെ കൊള്ളയടിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചു. കൊള്ളയടിക്കുന്ന ചിലരുമായി ഒരു രാജ്യത്തിന് പുരോഗതിയിലേക്ക് പോകാനാകില്ല. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തുറന്നു കിട്ടിയ നവീന പാതയാണ് ജിഎസ്ടി എന്നും പ്രധാനമന്ത്രി ഇതിനോടൊപ്പം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha






















