പശുവിറച്ചി കടത്തിയെന്നാരോപിച്ച് ഒരാളെ അടിച്ചു കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പട്ട് ബിജെപി നേതാവ് അറസ്റ്റില്‍

പശുവിറച്ചി വാഹനത്തില്‍ കടത്തിയെന്നാരോപിച്ചു ജാര്‍ഖണ്ഡില്‍ ഒരാളെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പ്രാദേശിക ബിജെപി നേതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. രാംഗഡിലെ ബിജെപി മീഡിയ സെല്ലിലെ നിത്യാനന്ദ് മഹ്‌തോ ആണ് അറസ്റ്റിലായ നേതാവ്. ഇയാളെ കൂടാതെ സന്തോഷ് സിങ്ങിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
കുറ്റാരോപിതനായ ഛോട്ടു റാണ എന്ന വ്യക്തി രാംഗഡ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. മൂന്നു പേരെയും ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡയില്‍ എടുത്തു. വ്യാഴാചയാണ് മുഹമ്മദ് അലിമുദീന്‍ എന്ന അസ്ഗര്‍ അന്‍സാരിയുടെ വാഹനം ബജാര്‍ഖണ്ഡ് ഗ്രാമത്തിനു സമീപം വച്ച് മുപ്പതോളംപേരുടെ സംഘം തടഞ്ഞത്. വാനില്‍ നാലു ചാക്കുകളിലായി 'നിരോധിത ഇറച്ചി' ഉണ്ടെന്നാരോപിച്ച് അന്‍സാരിയെ വാഹനത്തില്‍നിന്നു വലിച്ചിറക്കി ക്രൂരമായി മര്‍ദിച്ചവര്‍ വാനിനു തീയിടുകയും ചെയ്തു.
അരമണിക്കൂറിനുശേഷം പൊലീസ് എത്തി അന്‍സാരിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഗോസംരക്ഷണത്തിന്റെ പേരില്‍ നിയമം കയ്യിലെടുക്കുന്നതും മനുഷ്യരെ കൊല്ലുന്നതും അംഗീകരിക്കാനാവില്ലെന്നു പ്രധാനമന്ത്രി പറഞ്ഞു മണിക്കൂറുകള്‍ക്കമാണ് സംഭവം ഉണ്ടായത്.
ജാര്‍ഖണ്ഡില്‍ ഈ മാസം പശുസംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. കഴിഞ്ഞ ചൊവ്വാഴ്ച ജാര്‍ഖണ്ഡിലെ ഗിരിധി ഗ്രാമത്തില്‍ വീടിനു പുറത്തു പശുവിന്റെ ജഡം കണ്ടെത്തിയതിനെത്തുടര്‍ന്നു പാല്‍വില്‍പനക്കാരനെ മര്‍ദിച്ചശേഷം വീടിനു തീയിട്ടിരുന്നു. കഴിഞ്ഞ മാസം സംസ്ഥാനത്തു കന്നുകാലിക്കച്ചവടക്കാരായ നാലുപേര്‍ക്കെതിരെയും ആക്രമണമുണ്ടായി.
https://www.facebook.com/Malayalivartha






















