ഇനി ആധാര്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഓഫിസ് വളപ്പില്‍ മാത്രം

ആധാര്‍ കേന്ദ്രങ്ങള്‍ ഇനി സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കണമെന്ന് ആധാര്‍ നല്‍കുന്ന ഏകീകൃത തിരിച്ചറിയല്‍ അതോറിറ്റി (യു.ഐ.ഡി.എ.ഐ) സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. ആധാര്‍ നമ്പറിന് അപേക്ഷ സ്വീകരിക്കുന്ന സ്വകാര്യ ഏജന്‍സികള്‍ സര്‍ക്കാര്‍ ഓഫിസ് അങ്കണത്തിലേക്ക് മാറണം. അടുത്ത സെപ്റ്റംബറില്‍ ഇത് പ്രാബല്യത്തില്‍ വരും. അല്ലാത്തവ അടച്ചുപൂട്ടണമെന്നാണ് അധികൃതരുടെ ആവശ്യം.
രാജ്യത്തെ 25,000ത്തോളം എന്റോള്‍മന്റെ് കേന്ദ്രങ്ങള്‍ നേരിട്ട് സര്‍ക്കാറിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുകയാണ് ലക്ഷ്യം. ആധാര്‍ എന്റോള്‍മന്റെിന് കൂടുതല്‍ തുക ഈടാക്കുന്നതിന് തടയിടലും ഇതിന്റെ ലക്ഷ്യമാണ്. ജൂലൈ 31 മുതല്‍ ആധാര്‍ കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ ഓഫിസ് അങ്കണത്തിലേക്ക് മാറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് അതോറിറ്റി സി.ഇ.ഒ അജയ് ഭൂഷണ്‍ പാണ്ഡെ സംസ്ഥാനങ്ങള്‍ക്കയച്ച കത്തില്‍ പറയുന്നു.
ജില്ല കലക്ടറേറ്റുകള്‍, ജില്ല പഞ്ചായത്ത് ഓഫിസുകള്‍, നഗരസഭ ഓഫിസുകള്‍, ബാങ്കുകള്‍, ബ്ലോക്ക് ഓഫിസുകള്‍, താലൂക്ക് ഓഫിസുകള്‍, സര്‍ക്കാറിന്റെ മറ്റു സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ആഗസ്റ്റ് 31നകം മാറ്റം പൂര്‍ത്തിയാക്കണം. ഇത് ജനങ്ങള്‍ക്കും സഹായകമാവും.
മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സേവനങ്ങള്‍ ആധാര്‍ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കണം. ഓരോ ബ്ലോക്കിലും ചുരുങ്ങിയത് മൂന്നു കേന്ദ്രങ്ങളെങ്കിലും ഉറപ്പാക്കണം. ഇതിനകം 115 കോടിയിലേറെ ജനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















