കൂട്ടമാനഭംഗത്തിന്റെ ഇരയായ യുവതിയ്ക്ക് നാലാം തവണയും നേരിടേണ്ടി വന്നത്

കൂട്ടമാനഭംഗത്തിന്റെ ഇരയായ, മൂന്നു തവണ ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിക്കെതിരെ വീണ്ടും ആസിഡ് ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. ലക്‌നൗവിലാണ് സംഭവം. തുടര്‍ച്ചയായ ആസിഡ് ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ യുവതിക്കു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയ ശേഷമാണ് വീണ്ടും ആക്രമണമുണ്ടായിരിക്കുന്നത്. യുവതിയെ ലക്‌നൗവിലെ കിംഗ് ജോര്‍ജ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവമെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു. വെള്ളമെടുക്കാനായി ഹോസ്റ്റലിന് താഴേക്ക് ഇറങ്ങിയപ്പോഴാണ് അജ്ഞാതന്‍ ആസിഡ് എറിഞ്ഞത്. യുവതി അബോധാവസ്ഥയിലാണെന്നും അക്രമികളെ കണ്ടെത്തി കര്‍ശന നടപടി സ്വീകരിക്കുമെന്നും ലക്‌നൗ എ.ഡി.ജി.പി അഭയ് കുമാര്‍ പ്രസാദ് അറിയിച്ചു.
2011ലും 2013ലും ഈ വര്‍ഷവും യുവതിക്കു നേരെ ആസിഡ് ആക്രമണം നടന്നിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ട്രെയിനില്‍വച്ചാണ് രണ്ടുപേര്‍ ഇവര്‍ക്കുനേരെ ആസിഡ് എറിഞ്ഞത്. അക്രമികളെ പൊലീസ് പിന്നീട് അറസ്റ്റു ചെയ്തു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുവതിക്ക് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 2008ല്‍ ഇവര്‍ കൂട്ടമാനഭംഗത്തിന് ഇരയായിട്ടുണ്ട്. പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. വിചാരണ തുടരുകയാണ്.
https://www.facebook.com/Malayalivartha






















