അരുന്ധതി റോയിക്കെതിരായ കോടതീയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു

പ്രശസ്ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരെയുള്ള കോടതീയലക്ഷ്യ നടപടി സുപ്രീം കോടതി സ്‌റ്റേ ചെയ്തു. 2015 ല്‍ ബോംബെ ഹൈക്കോടതിയാണ് അരുന്ധതിക്കെതിരെ നടപടിക്ക് ഉത്തരവിട്ടത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജി.എന്‍.സായി ബാബക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച സംഭവത്തിലായിരുന്നു കോടതിയലക്ഷ്യ നടപടി. മുംബൈ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചിച്ചിരുന്നത്.
ഇന്ത്യയെപ്പോലെ സഹിഷ്ണുത നിലനില്‍ക്കുന്ന ഒരു രാജ്യത്ത് സര്‍ക്കാരിനും സായിബാബയെ ഭയമാണെന്നും മജിസ്‌ട്രേറ്റ് ഒരു ചെറിയ പട്ടണത്തില്‍ നിന്നും വരുന്ന ആളാണെന്നും പറയുന്നത് എഴുത്തുകാരിയുടെ മോശമായ മനോഭാവമാണ് വെളിവാകുന്നതെന്ന് ജസ്റ്റിസ് എ.ബി ചൗധരി നിരീക്ഷിച്ചിരുന്നു. ബാബു ബജ് റംഗിക്കും മായ കോട്‌നാനിക്കും അമിത് ഷാക്കും ജാമ്യം നല്‍കിയ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി നിയമപീഠത്തെ ചോദ്യം ചെയ്യാനും അപമാനിക്കാനും എഴുത്തുകാരി മുതിര്‍ന്നുവെന്നും ജസ്റ്റിസ് ചൗധരി ആരോപിച്ചു.
https://www.facebook.com/Malayalivartha






















