നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരവസരംകൂടി നല്‍കാമോയെന്ന് കേന്ദ്രത്തിനോട് സുപ്രീംകോടതി

നിരോധിച്ച 500 രൂപ, 1000 രൂപ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ഒരു അവസരം കൂടി നല്‍കാമോയെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. നേരത്തെ നിക്ഷേപിക്കാതിരുന്നതിന്റെ കൃത്യമായ കാരണം അറിയിച്ചാല്‍ മാത്രമാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ ചൂണ്ടിക്കാട്ടി. വിഷയത്തില്‍ കോടതി കേന്ദ്രത്തോട് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഈ മാസം 17നകം മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.
2016 നവംബര്‍ എട്ടിനാണ് പ്രധാനമന്ത്രി 500, 1000 നോട്ടുകള്‍ പിന്‍വലിച്ച പ്രഖ്യാപനം നടത്തിയത്. ഡിംസബര്‍ 30ന് ബാങ്കുകളിലൂടെയും പോസ്റ്റ് ഓഫീസിലൂടെയും നിരോധിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള അവസരം അവസാനിച്ചിരുന്നു. മാര്‍ച്ച് അവസാനത്തോടെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാനുള്ള സമയപരിധിയും കഴിഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനമായതിനാല്‍ നിരോധിച്ച നോട്ടുകള്‍ ഇനിയും സ്വീകരിക്കാനാകില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്.
https://www.facebook.com/Malayalivartha






















