വൈദ്യുത വാഹനങ്ങളെ കൊണ്ടുവരുന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉദ്യമത്തെ പിന്തുണച്ച് സച്ചിന്‍

വൈദ്യുത വാഹനങ്ങളെ പിന്തുണച്ചുകൊണ്ട് സച്ചിന്‍. രാജ്യത്ത് 2030ല്‍ പൂര്‍ണമായും വൈദ്യുത വാഹനങ്ങള്‍ മാത്രമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് ക്രിക്കറ്റിന്റെ ഇതിഹാസ താരം സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ പിന്തുണ നല്‍കി. ഇപ്പോള്‍ പരിസ്ഥിതി സൗഹൃദമായ ഗതാഗത സംവിധാനങ്ങളുടെ വികസനം സങ്കീര്‍ണമായ പ്രക്രിയയാണെന്നു തെന്‍ഡുല്‍ക്കര്‍ അംഗീകരിച്ചു. എന്നാല്‍ ശരിയായ ദിശയിലുള്ള നടപടികള്‍ ഈ ഘട്ടത്തില്‍ ആരംഭിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
ഭൂമിയെ സംരക്ഷിക്കാന്‍ ഇപ്പോഴുള്ള തലമുറയ്ക്കു ബാധ്യതയുണ്ടെന്നും ഈ ഗ്രഹത്തെ കുറച്ചുകൂടി മികച്ച നിലയില്‍ ഭാവി തലമുറകള്‍ക്കു കൈമാറണമെന്നുമായിരുന്നു 'മാസ്റ്റര്‍ ബ്ലാസ്റ്ററു'ടെ അഭിപ്രായം. 2030 ആകുമ്പോള്‍
ഇന്ത്യയെ വൈദ്യുത കാറുകള്‍ മാത്രമുള്ള രാജ്യമായി മാറ്റാനുള്ള ഉദ്യമം ശരിയായ ദിശയിലുള്ള ചുവടുവയ്പാണെന്ന് അദ്ദേഹം വിലയിരുത്തി. പരിസ്ഥിതി സൗഹൃദ വാഹനങ്ങളിലേക്കുള്ള മാറ്റത്തെ ഏകദിന മത്സരത്തിലെ ബാറ്റിങ് പോലെയല്ല, മറിച്ചു ടെസ്റ്റ് ഇന്നിങ്‌സ് പോലെ വേണം പരിഗണിക്കാനെന്നും സചിന്‍ പറഞ്ഞു.
ഇരുട്ടി വെളുക്കുമ്പോള്‍ മാറ്റങ്ങള്‍ സംഭവിക്കുമെന്നു പ്രതീക്ഷിക്കരുത്; ഇത്തരം പരിവര്‍ത്തനങ്ങള്‍ ഏറെ സമയമെടുക്കുമെന്ന് എല്ലാവരും ഓര്‍ക്കണം. ഈ രംഗത്ത് ഉടനടി ഫലം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതും അര്‍ഥശൂന്യമാണ്. ശരിയായ ദിശയില്‍ നീങ്ങിയാല്‍ ഫലം സ്വയം കൈവരുമെന്നും സച്ചിന്‍ ഉറപ്പു നല്‍കി. ബി എം ഡബ്ല്യുവിന്റെ 'ഐ എയ്റ്റ്' ഹൈബ്രിഡ് ഓടിച്ചു നോക്കാന്‍ ലഭിച്ച അവസരം ഓര്‍മിപ്പിച്ച് സാധാരണ എന്‍ജിനുകളെ പോലുള്ള പ്രകടനക്ഷമത ഉറപ്പു നല്‍കാന്‍ വൈദ്യുത വാഹനങ്ങള്‍ക്കു കഴിയുമെന്നുംമാണ് വാഹന പ്രേമിയായ സച്ചിന്റെ അഭിപ്രായം.
https://www.facebook.com/Malayalivartha






















