സല്‍മാന്‍ ഖാന്റെ കേസ് അന്തിമവാദം കേള്‍ക്കുന്നത് ജൂലൈ 22 ലേക്ക് മാറ്റി

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അന്തിമവാദം കേള്‍ക്കുന്നത് ജൂലൈ 22 ലേക്ക് മാറ്റി. ജോധ്പൂരിലെ ഡിസ്ട്രിക്റ്റ് സെഷന്‍സ് കോടതിയിലാണ് കേസ്. ജൂണ്‍ 14 കേസ് പരിഗണിച്ച കോടതി വാദം കേള്‍ക്കുന്നത് ജൂലൈ ആറിലേക്ക് മാറ്റുകയായിരുന്നു.
കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ആയുധ നിയമപ്രകാരം സല്‍മാന്‍ ഖാനെ കുറ്റക്കാരനല്ലെന്ന് ജോധ്പുര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കണ്ടെത്തിയിരുന്നു. എന്നാല്‍ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഡിസ്ട്രിക് സെഷന്‍സ് കോടതിയെ സമീപിക്കുകയായിരുന്നു. ജനുവരി 18 നാണ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് സല്‍മാന്‍ ഖാനെ വെറുതെവിട്ടത്. മാര്‍ച്ചില്‍ ഈ വിധിക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുകയായിരുന്നു.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന രണ്ട് കൃഷണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്നതാണ് കേസ്. 9 വര്‍ഷം മുമ്പ് രാജസ്ഥാനിലായിരുന്നു സംഭവം. ചിങ്കാര മാനിനെ വേട്ടയാടിയ സംഭവത്തിലും ഇദ്ദേഹത്തിനെതിരെ മുമ്പ് കേസുണ്ടായിരുന്നു.
https://www.facebook.com/Malayalivartha























