ചൂതാട്ട കേന്ദ്രത്തില്‍ രജനികാന്ത്; രാഷ്ട്രീയ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി

ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ രജനികാന്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രത്തിന് വിമര്‍ശനവുമായി ബിജെപി എംപി സുബ്രഹ്മണ്യ സ്വാമി. രജനികാന്തിനെപ്പോലെ തോന്നിക്കുന്ന ഒരാള്‍ അമേരിക്കയിലെ ചൂതാട്ട കേന്ദ്രത്തിലിരിക്കുന്ന ചിത്രമാണ് പ്രചരിചിരിക്കുന്നത്. ഇത് രജനിയാണോ എന്ന് കൃത്യമായിട്ടില്ല. ഈ ചിത്രം ട്വീറ്റ് ചെയ്തു കൊണ്ടാണ് ബിജെപി എംപിയുടെ വിമര്‍ശനം.
സ്വന്തം ആരോഗ്യം മെച്ചപ്പെടുത്താന്‍ അമേരിക്കയിലെ ചൂതാട്ട കേന്ദ്രത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന രജനികാന്ത്. എന്‍ഫോഴ്‌സ്‌മെന്റ് ഈ നടന്റെ സ്വത്ത് കണ്ടുകെട്ടണമെന്ന് സുബ്രഹ്മണ്യ സ്വാമി കുറിച്ചിരിക്കുകയാണ്. രജനിയുടെ രാഷ്ട്രീയ പ്രവേശത്തെ നിശിതമായി വിമര്‍ശിച്ച വ്യക്തിയാണ് സ്വാമി. രജനികാന്ത് ബിജെപിയില്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് പുറകേ ആയിരുന്നു വിമര്‍ശനം.
രജനിക്ക് രാഷ്ട്രീയത്തിലേയ്ക്ക് വരാന്‍ സാധിക്കില്ലെന്നും അദ്ദേഹത്തിന് തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയില്ലാത്തയാളാണെന്നും സ്വാമി പറഞ്ഞിരുന്നു. പുതിയ ചിത്രം കാലാ കരികാലയുടെ ഷൂട്ടിങിനിടെ പതിവ് ചെക്കപ്പിനായാണ് അദ്ദേഹം അമേരിക്കയിലേയ്ക്ക് പോയത്.
https://www.facebook.com/Malayalivartha























