മക്കളുടെ മുന്നില്‍ വെച്ച് അമ്മയെ കൂട്ടമാനഭംഗത്തിനിരയാക്കി!

ആന്ധ്രാപ്രദേശില്‍ രണ്ടു പേര്‍ ചേര്‍ന്ന് യുവതിയെ മൂന്നു മക്കളുടെ മുന്നില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. 35 കാരിയായ യുവതിയാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായത്. തിങ്കളാഴ്ച വൈകുന്നേരം വിശാഖപട്ടണം ഗാജുവാക്കയിലാണ് സംഭവം.
ഭര്‍ത്താവ് പുറത്തുപോയ സമയം വീടിനുള്ളില്‍ അതിക്രമിച്ചുകയറിയ നാലു പേരടങ്ങുന്ന സംഘം യുവതിയെ പീഡിപ്പിക്കുകയായിരുന്നു. അക്രമികള്‍ ഒരാള്‍ പ്രായപൂര്‍ത്തി ആകാത്തയാളാണ്. നാലു പേരില്‍ രണ്ടു പേരാണ് യുവതിയെ മാനഭംഗപ്പെടുത്തിയത്. സംഭവം പുറത്തുപറഞ്ഞാല്‍ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തിയതായി യുവതി പറയുന്നു.
https://www.facebook.com/Malayalivartha























