മോഡി ജര്‍മനിയിലേക്ക്...സന്ദര്‍ശനത്തിനുശേഷം ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ജര്‍മനിയിലേക്ക് തിരിച്ചു

ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി ജര്‍മനിയിലേക്ക് തിരിച്ചു. മൂന്നു ദിവസത്തെ ചരിത്രപരമായ ഇസ്രയേല്‍ സന്ദര്‍ശനത്തിനിടെ ഭീകരവാദം, സാമ്പത്തിക സഹകരണം തുടങ്ങിയ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കാന്‍ തീരുമാനിച്ചു. നല്‍കിയ സ്വീകരണത്തിന് ഇസ്രയേല്‍ സര്‍ക്കാരിന് മോഡി നന്ദി പറഞ്ഞു.
വിജയകരമായ സന്ദര്‍ശനം ഇന്ത്യ-ഇസ്രയേല്‍ ബന്ധത്തില്‍ കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന് മോഡി ട്വിറ്ററില്‍ കുറിച്ചു. പ്രൊട്ടോക്കോള്‍ മറികടന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നേരിട്ടെത്തിയാണ് മോഡിയെ യാത്രയാക്കിയത്. ഭീകരതയെ പ്രതിരോധിക്കുക, കാലാവസ്ഥാവ്യതിയാനം, സ്വതന്ത്രവ്യാപാരം തുടങ്ങിയവയാണ് ജി 20 ഉച്ചകോടിയിലെ അജന്‍ഡയിലെ മുഖ്യ ഇനങ്ങള്‍.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കാനഡ, ജപ്പാന്‍, ബ്രിട്ടന്‍, അര്‍ജന്റീന, ഇറ്റലി, മെക്‌സിക്കോ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച നടത്തും. ഇതിനു പുറമേ ബ്രിക്‌സ് നേതാക്കളുടെ യോഗത്തിലും മോഡി പങ്കെടുക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ട സംഘമാണ് ജി 20.
https://www.facebook.com/Malayalivartha























