പത്തു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി: പതിനേഴുകാരന്‍ പിടിയില്‍

പത്തുവയസുകാരനെ പ്രകൃത വിരുദ്ധ പീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി. സംഭവത്തില്‍ അയല്‍വാസിയായ പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. വൈകിട്ട് കളിക്കാന്‍ പോയ കുട്ടിയെ ഒരാഴ്ച മുമ്പ് കാണാതാകുകയായിരുന്നു. ഹൈദരാബാദ് ഓള്‍ഡ് സിറ്റിയിലാണ് അരും കൊല നടന്നത്. കുട്ടിയെ കാണാതായതു സംബന്ധിച്ച് മാതാപിതാക്കള്‍ നല്‍കിയ പരാതിയിലുള്ള അന്വേഷണമാണ് നടുക്കുന്ന വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
കുട്ടിയെ സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളിന്റെ ടെറസില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തു പറയുമെന്ന് പറഞ്ഞമപ്പാള്‍ കുട്ടിയെ ഇരുമ്പ്‌വടികൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഇക്കാര്യം യുവാവ് സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് കുട്ടിക്കൊപ്പം ഇയാളെ കണ്ടെത്തുകയും പിന്നാലെ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിക്കുകയും ചെയ്തത്. കുട്ടിയുടെ മൃതദേഹം സ്‌കൂള്‍ ടെറസില്‍ നിന്ന് കണ്ടെത്തി. യുവാവിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha























