ഐ.ഐ.ടി,എന്‍.ഐ.ടി അഡ്മിഷനുകള്‍ നിര്‍ത്തിവെയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവ്

ഐ.ഐ.ടികളിലേക്കും എന്‍.ഐ.ടികളിലേക്കുമുള്ള അഡ്മിഷന്‍ താല്‍കാലകമായി നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ജെ.ഇ.ഇ അടിസ്ഥാനമാക്കി പ്രവേശനം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ ഉത്തരവ് ബാധകമാവും.
ബോണസ് മാര്‍ക്ക് സംബന്ധിച്ച് മദ്രാസ് ഐ.ഐ.ടിയുടെ നടപടി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസ് ജൂലൈ 10-ന് കോടതി വീണ്ടും പരിഗണിക്കും.
എല്ലാ വിദ്യാര്‍ഥികള്‍ക്കും ബോണസ് മാര്‍ക്ക് നല്‍കാനുള്ള മദ്രാസ് ഐ.ഐ.ടിയുടെ തീരുമാനത്തിനെതിരെയാണ് സുപ്രീംകോടതിയെ വിദ്യാര്‍ഥികള്‍ സമീപിച്ചത്. ചോദ്യത്തിന് ഉത്തരമെഴുതാന്‍ ശ്രമിച്ചവര്‍ക്ക് മാത്രം ബോണസ് മാര്‍ക്ക് നല്‍കിയാല്‍ മതിയെന്നാണ് വിദ്യാര്‍ഥികള്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha























