ഇന്ത്യയെ ഭയപ്പെടുത്താന്‍ ചൈനയുടെ ശക്തി പ്രകടനം

സൈനിക ശക്തി തെളിയിച്ച് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പിഎല്‍എ) വമ്പന്‍ സൈനിക പരേഡ്. 12,000 സൈനികര്‍, ആകാശത്തു വട്ടമിട്ട് 129 പോര്‍വിമാനങ്ങള്‍, സൈനികര്‍ക്കൊപ്പം അടിവച്ചു നീങ്ങുന്ന 600 തരം ആയുധങ്ങള്‍, 59 പ്രതിരോധ സംവിധാനങ്ങള്‍, ആണവ മിസൈലുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചായിരുന്ന ചൈനയുടെ ശക്തി പ്രകടനം. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ തൊണ്ണൂറാം വാര്‍ഷികത്തിന്റെ ഭാഗമായിരുന്നു ഈ പ്രത്യേക പട്ടാളപ്രകടനം.
ഏഷ്യയിലെ ഏറ്റവും വലിയ സൈനിക പരിശീലന കേന്ദ്രമായ ഇന്നര്‍ മംഗോളിയയിലെ മരുഭൂമിക്കു നടുവിലുള്ള സൂറിഹെയിലായിരുന്നു പരേഡ്. ചൈനയുടെ തദ്ദേശീയ നാലാം തലമുറ പോര്‍വിമാനം ജെ20, ജെ16, വൈ20 തുടങ്ങിയവയാണ് പ്രദര്‍ശനത്തില്‍ അണിനിരന്ന പ്രമുഖ യുദ്ധവിമാനങ്ങള്‍. യുദ്ധ ടാങ്കുകള്‍, ആണവപീരങ്കികള്‍ വഹിക്കാവുന്ന വാഹനങ്ങള്‍, ബോംബര്‍ വിമാനങ്ങള്‍ തുടങ്ങി 600 തര യുദ്ധസന്നാഹങ്ങളാണ് ചൈന പുറത്തെടുത്തത്.
സിക്കിം അതിര്‍ത്തിയില്‍ ഇന്ത്യ ചൈന സൈനികര്‍ ആഴ്ചകളായി മുഖാമുഖം സംഘര്‍ഷത്തില്‍ നില്‍ക്കുന്നതിനിടെയാണു ചൈനയുടെ ശക്തിപ്രകടനം. ഇതുവരെ രഹസ്യമാക്കിവച്ച ആയുധങ്ങളും യുദ്ധസന്നാഹങ്ങളും പുറത്തെടുത്ത പരേഡ് ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്നു പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
https://www.facebook.com/Malayalivartha

























