ശശികലയ്ക്ക് തിരിച്ചടി: അനധികൃത സ്വത്തു സമ്പാദന കേസില്‍ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി

അനധികൃത സ്വത്തുസമ്പാദന കേസില്‍ വി.കെ ശശികല നല്‍കിയ പുനപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി. ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന വി.കെ ശശികലയ്ക്ക് ഫെബ്രുവരിയില്‍ നാലു വാര്‍ഷം ശിഷിച്ച ഉത്തരവാണ് പുനപരിശോധനയ്ക്കായി ശശികല നല്‍കിയത്.
വിചാരണ കോടതി വിധിയാണ് ഫെബ്രുവരിയില്‍ സുപ്രീംകോടതി ശരിവെച്ചത്. ഇതിനെ ചോദ്യം ചെയ്ത് മേയിലാണ് പുനപരിശോധന ഹര്‍ജി സമര്‍പ്പിച്ചത്. സുപ്രീംകോടതിയുടെ ഡിവിഷന്‍ ബെഞ്ചാണ് റിവ്യൂ ഹര്‍ജി തള്ളിയത്. ഉത്തരവില്‍ ഒരു തെറ്റും കാണുന്നില്ലെന്ന് ഹര്‍ജി തള്ളി കോടതി വ്യക്തമാക്കി. ജയലളിതും ശശികലയും കുറ്റക്കാരല്ലെന്ന കര്‍ണാടക ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്കിയിരുന്നു. ജയലളിത ഉള്‍പ്പെടെയുള്ള നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തി നാലുൃ വര്‍ഷത്തേക്കാണ് വിചാര കോടതി ശിക്ഷ വിധിച്ചത്. ഈ വിധി പ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് ശരിവെച്ചിരുന്നു. ജയലളിതയുടെ മരണത്തെ തുടര്‍ന്ന് സുപ്രീംകോടതി അവരെ ഒഴിവാക്കിയാണ് വിധി പ്രഖ്യാപിച്ചത്.
https://www.facebook.com/Malayalivartha

























