സ്വകാര്യത മൗലികാവകാശമോയെന്നതില്‍ സുപ്രീംകോടതിയുടെ തീര്‍പ്പ് ഇന്ന്

സ്വകാര്യത മൗലികാവകാശമാണോ എന്ന ചോദ്യത്തിന് സുപ്രീംകോടതിയുടെ തീര്‍പ്പ് ഇന്ന്. ചീഫ് ജസ്റ്റിസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ഒന്‍പതംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്.
ആധാര്‍ സ്വകാര്യതയ്ക്കുള്ള മേലുള്ള കടന്നുകയറ്റമാണെന്ന ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് സ്വകാര്യത മൗലികാവകാശമാണോയെന്ന് തീരുമാനിക്കാന്‍ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചത്. ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെ സ്വകാര്യതയുടെ പേരില്‍ എതിര്‍ക്കാന്‍ കഴിയുമോ എന്ന കാര്യത്തിനാണ് സുപ്രീംകോടതി ഉത്തരവ് വ്യക്തത വരുത്തുക. ആധാര്‍ കാര്‍ഡ് സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമല്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
ഭരണഘടനയില്‍ സുവ്യക്തമായി പറയാത്തതിനാല്‍ സ്വകാര്യത മൗലികാവകാശമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം ഉറപ്പുവരുത്താന്‍ ന്യായമായ നിയന്ത്രണങ്ങളാകാമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. ജീവിക്കാനുള്ള മൗലികാവകാശത്തേക്കാള്‍ വലുതല്ല സ്വകാര്യതയ്ക്കുള്ള അവകാശമെന്നും കേന്ദ്രസര്‍ക്കാര്‍ നിലപാടെടുത്തു. വ്യ ക്തികളുടെ സ്വകാര്യതയില്‍ ഏകപക്ഷീയമായി കൈകടത്താന്‍ അനുവദിക്കരുതെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.
സ്വകാര്യത നിരീക്ഷിക്കാനും പകര്‍ത്താനും അനുവദിക്കുന്നത് അപകടകരമാണെന്നും സ്വകാര്യവിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിച്ചാല്‍ വ്യക്തികളുടെ ജീവിതം വാള്‍മുനയിലാകുമെന്നും കോടതിയില്‍ രേഖാമൂലം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളം വ്യക്തമാക്കി. സ്വകാര്യത സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ഭരണഘടന ഉറപ്പുനല്‍കുന്നതുമാണെന്നുമായിരുന്നു ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വാദം.സ്വകാര്യത ഭരണഘടന പ്രകാരമുള്ള മൗലികാവകാശമല്ലെന്നു വ്യക്തമാക്കിയ 1954 ലെ എം.പി ശര്‍മ കേസ്, 1962 ലെ ഖരക് സിങ് കേസ് എന്നീ വിധികള്‍ പരിശോധിച്ചായിരിക്കും കോടതിയുടെ തീരുമാനം. സ്വകാര്യത പരമമായ അവകാശമല്ലെന്ന് വാദത്തിനിടെ കോടതി നിരീക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha

























