മഹാരാഷ്ട്രയില്‍ ഗര്‍ഭിണികളുടെ സ്‌കാനിംഗിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി

ഗര്‍ഭിണികളുടെ സ്‌കാനിംഗ് നടത്തുന്നതിന് മഹാരാഷ്ട്ര സര്‍ക്കാര്‍ ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. പെണ്‍ഭ്രൂണഹത്യയ്ക്ക് തടയുന്നതിന്റെ ഭാഗമായാണ് നടപടി. 1994ലെ പ്രീ നേറ്റല്‍ ഡയഗ്‌നോസ്റ്റിക് ടെക്‌നിക്‌സ് ആക്ടിന്റെ ചുവടു പിടിച്ചാണ് സര്‍ക്കാര്‍ തീരുമാനം.
മഹാരാഷ്ട്രയുടെ അയല്‍ സംസ്ഥാനങ്ങളുമായും ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി നടപടികള്‍ ആരംഭിക്കാന്‍ ആലോചിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 7600ലേറെ സോണോഗ്രഫി കേന്ദ്രങ്ങളാണുള്ളത്. ലിംഗനിര്‍ണയം നിയമ വിരുദ്ധമാണെങ്കിലും ഇത്തരം കേന്ദ്രങ്ങളില്‍ അവ യഥേഷ്ടം നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.
കൂടാതെ സ്‌കാനിംഗ് സെന്ററുകളോട് അനുബന്ധിച്ച് രഹസ്യമായി ഗര്‍ഭഛിദ്രത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും കണ്ടെത്തിയിരുന്നു. 2016ലെ കുട്ടികളുടെ ജനനനിരക്കിന്റെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ ഒമ്പത് താലൂക്കുകളില്‍ 1000 ആണ്‍കുട്ടികള്‍ക്ക്

500ല്‍ താഴെ മാത്രം പെണ്‍കുട്ടികളാണുള്ളത്.
https://www.facebook.com/Malayalivartha

























