ഗുര്‍മീതിനെതിരെയുള്ള വിധിയില്‍ പ്രതിഷേധിച്ച് പഞ്ചാബിലും ഹരിയാനയിലും വ്യാപക അക്രമം തുടരുന്നു

പീഡനക്കേസില്‍ ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ ഹരിയാനയിലും പഞ്ചാബിലും സംഘര്‍ഷം കനക്കുന്നു. പന്ത്കുലയിലെ സംഘര്‍ഷത്തില്‍ ഇതുവരെ 11 പേര്‍ കൊല്ലപ്പെട്ടു. ഇരുന്നോളാം പേര്‍ക്ക് പരിക്കുകളും ഉണ്ടെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
കണ്ണില്‍ കാണുന്ന വാഹനങ്ങളും മാധ്യമപ്രവര്‍ത്തകരുടെ ഒ.ബി വാനും മറ്റും തല്ലിത്തകര്‍ക്കുകയും കത്തിക്കുകയും ചെയ്തു. പോലീസ് സ്‌റ്റേഷനുകള്‍ കത്തിച്ചു. കൂടാതെ ഫയര്‍ഫോഴ്‌സിന്റെ വാഹനങ്ങളും തീയിട്ടു.പ്രദേശത്തെ ഒരു പെട്രോള്‍ പന്പും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കിയെന്നാണ് പ്രഥാമിക വിവരം.
കോടതി വിധിക്കു പിന്നാലെ ഇരു സംസ്ഥാനങ്ങളുടെയും സുരക്ഷ ചുമതല സൈന്യം ഏറ്റെടുത്തിരുന്നു. സംഘര്‍ഷം കണക്കിലെടുത്ത് വലിയ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അനുയായികളെ പിരിച്ചുവിടുന്നതിനായി സൈന്യം കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുമായി ആശയ വിനിമയം നടത്തുകയാണ്.
https://www.facebook.com/Malayalivartha
























