ദേരാ സച്ചാ സൗദ കലാപത്തെ കുറിച്ച് വിലയിരുത്തുന്നതിനായി ആഭ്യന്തരമന്ത്രാലയം ഉന്നതതല യോഗം വിളിച്ചു

പീഡനക്കേസില്‍ ദേരാ സച്ചാ സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നു രാജ്യത്ത് നടക്കുന്ന കലാപത്തെ കുറിച്ച് വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. ഇന്ന് ചേരുന്ന യോഗത്തില്‍ അര്‍ധസൈനിക ഉദ്യോഗസ്ഥരും രഹസ്യാന്വേഷണ വിഭാഗം അംഗങ്ങളും പങ്കെടുക്കുമെന്നാണ് വിവരം.
ഗുര്‍മീതിനെതിരായ വിധി വന്നതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തില്‍ 30 പേര്‍ മരിച്ചതായാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. 250ല്‍ അധികംപേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. വിധി പ്രസ്താവം വന്നതിനുപിന്നാലെ ഗുര്‍മീത് റാം അനൂകൂലികള്‍ പോലീസ് സ്‌റ്റേഷനുകള്‍ക്കും റെയില്‍വേ സ്‌റ്റേഷനുകള്‍ക്കും തീയിട്ടു.
ഹരിയാനയിലും പഞ്ചാബിലും ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും റാം റഹീം അനുകൂലികള്‍ കലാപമുണ്ടാക്കി.
https://www.facebook.com/Malayalivartha
























