ഗർഭിണിയായ 17കാരിയെ കാമുകനും വീട്ടുകാരും ഉപേക്ഷിച്ചു; ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ട പെൺകുട്ടി വേദന കടിച്ചമർത്തിയത് ഒരു രാത്രി മുഴുവൻ: പെണ്‍കുട്ടിയുടെ റോഡരികിലെ പ്രസവം കണ്ട് ഞെട്ടി നാട്ടുകാർ

കൂട്ടിരിപ്പുകാര്‍ ഇല്ലെന്ന കാരണം പറഞ്ഞ് ആശുപത്രി അധികൃതര്‍ കൈയൊഴിഞ്ഞ പൂര്‍ണ്ണ ഗര്‍ഭിണിയായ പതിനേഴുകാരി തെരുവില്‍ പ്രസവിച്ചു. കാഴ്ചക്കാരനായ നാട്ടുകാരുടെ മുന്നില്‍ ആരുടെയും സഹായമില്ലാതെയായിരുന്നു പ്രസവം. കാമുകനില്‍ നിന്നാണ് ഈ പതിനേഴുകാരി ഗര്‍ഭം ധരിച്ചത്. ഝാര്‍ഖണ്ഡിലെ സരയ്കേല ഖരസവാന്‍ ജില്ലയിലെ ഒരു ഹെല്‍ത്ത് സെന്ററില്‍ നിന്നാണ് പെണ്‍കുട്ടിയെ കൂടെ ആരുമില്ലെന്ന കാരണം പറഞ്ഞ് അധികൃതര്‍ നിര്‍ദയം ഇറക്കിവിട്ടത്. തിങ്കളാഴ്ച രാത്രിയാണ് പ്രസവവേദന അനുഭവപ്പെട്ട പെണ്‍കുട്ടി ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ ചികിത്സ ലഭിക്കാതെ തെരുവിലേക്ക് ഇറങ്ങിയ പെണ്‍കുട്ടി രാത്രി മുഴുവന്‍ തെരുവില്‍ വേദന കടിച്ചമര്‍ത്തി കഴിഞ്ഞുകൂടി.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ നാട്ടുകാരുടെ മുന്നില്‍ പ്രസവിക്കുകയായിരുന്നു. ഹെല്‍ത്ത് സെന്ററില്‍ നിന്ന് കഷ്ടിച്ച് 30 മീറ്റര്‍ മാത്രം അകലെയാണ് പ്രസവം നടന്നത്. സഹായത്തിന് ആരുമില്ലാതെ റോഡില്‍ കിടന്ന് പ്രസവിച്ച പെണ്‍കുട്ടിയെ അവിടെയുണ്ടായിരുന്നവര്‍ ആരും തിരിഞ്ഞുനോക്കിയില്ല. പെണ്‍കുട്ടി പ്രസവ വേദന കൊണ്ട് പുളയുന്നതും പ്രസവവും ലൈവായി കണ്ടുനില്‍ക്കുക മാത്രമാണ് അവര്‍ ചെയ്തത്. രക്തത്തില്‍ കുളിച്ച് ഏറെ നേരം റോഡില്‍ കിടന്ന പെണ്‍കുട്ടിയെയും അവളുടെ കുഞ്ഞിനേയും കണ്ട ഓം പ്രകാശ് (50) എന്നയാളാണ് മറ്റുള്ളവരെ വിളിച്ചുകൂട്ടുകയായിരുന്നു.
അതുവഴി പോയ വാഹനങ്ങള്‍ക്ക് കൈനീട്ടിയെങ്കിലും ആരും നിര്‍ത്തിയില്ല. ആശുപത്രി അധികൃതരെ വിവരം അറിയിച്ചുവെങ്കിലും അവരും തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നുവെന്ന് ഓം പ്രകാശ് പറയുന്നു. പോലീസ് എത്തുമ്പോൾ പൊക്കിള്‍കൊടി ബന്ധം പോലും വേര്‍പെട്ടിരുന്നില്ല. പോലീസിന്റെ നിര്‍ദേശ പ്രകാരം ഹെല്‍ത്ത് സെന്ററില്‍ നിന്ന് മെഡിക്കല്‍ ഓഫീസര്‍ എത്തിയാണ് പൊക്കിള്‍കൊടി മുറിച്ചത്. അമ്മയേയും കുഞ്ഞിനെയും പിന്നീട് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കി. പിന്നീട് മഹിള സുരക്ഷ ഗൃഹത്തിലേക്ക് കൊണ്ടുപോയി. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
പെണ്‍കുട്ടിക്ക് ചികിത്സ നിഷേധിച്ച ഹെല്‍ത്ത് സെന്റര്‍ അധികൃതരുടെ നടപടി തെറ്റാണെന്ന് മെഡിക്കല്‍ ഓഫീസര്‍ ലളിത കശ്യപ് പറഞ്ഞു. പെണ്‍കുട്ടി എത്തുമ്പോൾ രണ്ട് നഴ്സുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അവര്‍ മറ്റൊരു പ്രസവമെടുക്കുന്ന തിരക്കിലായിരുന്നു. അതുകൊണ്ടാവാം ഇങ്ങനെ സംഭവിച്ചതെന്ന് അവര്‍ പറയുന്നു. ഗര്‍ഭിണിയായതോടെ പെണ്‍കുട്ടിയെ കാമുകനും കൈവിട്ടിരുന്നു. വീട്ടില്‍ നിന്നും ഒഴിവാക്കപ്പെട്ട പെണ്‍കുട്ടി നാലു മാസമായി തെരുവിലാണ് കഴിഞ്ഞിരുന്നത്.
https://www.facebook.com/Malayalivartha
























