ഗസ്റ്റ് ഹൗസിലാണ് ഗുർമീത് ഉള്ളതെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഡിജിപി

മാനഭംഗക്കേസിൽ തടവിൽ കഴിയുന്ന ദേരാ സച്ചാ സൗദ നേതാവ് ഗുർമീത് റാം റഹിം സിംഗിന് ജയിലിൽ വിഐപി പരിഗണന നൽകുന്നില്ലെന്ന് ഹരിയാന ജയിൽ മേധാവി കെ.പി. സിംഗ്. പോലീസ് ഗസ്റ്റ് ഹൗസിലാണ് ഗുർമീത് ഉള്ളതെന്ന വാർത്ത അടിസ്ഥാന രഹിതമാണ്. സുനൈറ ജയിലിലാണ് ഗുർമീത് ഇപ്പോൾ ഉള്ളത്. എല്ലാ തടവുപുള്ളികൾക്കും നൽകുന്ന സൗകര്യമാണ് ഗുർമീതിനും നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മാനഭംഗക്കേസിൽ വെള്ളിയാഴ്ചയാണ് പഞ്ച്കുള പ്രത്യേക സിബിഐ കോടതി ഗുർമീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഗുർമീതിനെതിരായ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. ഹരിയാനയിലെ സിർസയിലെ ദേരാ സച്ചാ സൗധ ആസ്ഥാനത്ത് തങ്ങളെ നിരന്തരം മാനഭംഗപ്പെടുത്തിയെന്ന വനിതാ അനുയായികളുടെ പരാതിയിലാണ് റാം റഹിമിനെതിരേ കേസെടുത്തത്.
https://www.facebook.com/Malayalivartha
























