Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഗുര്‍മീത് സംഭവം: മുഖ്യമന്ത്രി ഖട്ടറിന്റെ രാജിക്കായി മുറവിളി;സഹായനിലപാടുമായി ബി.ജെ.പി

27 AUGUST 2017 09:49 AM IST
മലയാളി വാര്‍ത്ത

More Stories...

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ച് സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ നയാര എനർജി... ഇന്ന് പുലർച്ചെ മുതലാണ് പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വന്നത്..

മാനഭംഗക്കേസില്‍ ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം കുറ്റക്കാരനായി വിധിക്കപ്പെട്ടതിനെ തുടര്‍ന്നുണ്ടായ കലാപം നിയന്ത്രിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതില്‍ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ട ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിന്റെ രാജിക്കായി പരക്കെ ആവശ്യമുയര്‍ന്നു. എന്നാല്‍, ആര്‍.എസ്.എസിന്റെ വിശ്വസ്തനായ മുഖ്യമന്ത്രി ഖട്ടറിനെ മാറ്റേണ്ടതില്ലെന്നാണ് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ ധാരണയെന്ന് ഉന്നത കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.

സംസ്ഥാനത്ത് സാധാരണനില മടക്കിക്കൊണ്ടുവന്നതായി ആഭ്യന്തര സെക്രട്ടറി ഡി.എസ്. ദേശായി പത്രസമ്മേളനത്തില്‍ അറിയിച്ചു. സിര്‍സയിലെയും പഞ്ച്കുലയിലെയും കര്‍ഫ്യൂവില്‍ അയവുവരുത്തിയതായി അദ്ദേഹം പറഞ്ഞു. ഗുര്‍മീതിന്റെ അനുയായികളുടെ വാഹനത്തില്‍നിന്ന് എകെ 47 ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പോലീസ് പിടിച്ചെടുത്തു.

ഹൈക്കോടതി അതിരൂക്ഷമായി കുറ്റപ്പെടുത്തിയ മുഖ്യമന്ത്രി ഖട്ടര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്, ബി.എസ്.പി, ബി.ജെ.ഡി, സിപിഎം, സിപിഐ, എഎപി തുടങ്ങി നിരവധി പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു. കലാപം നിയന്ത്രിക്കുന്നതില്‍ പൂര്‍ണമായി പരാജപ്പെട്ട ഖട്ടറിനെ പുറത്താക്കി ഹരിയാനയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

ഹരിയാനയിലേതുപോലെ സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും കലാപത്തില്‍ ഒരാള്‍ പോലും പഞ്ചാബില്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ സമ്പൂര്‍ണ പരാജയമാണ് ഹരിയാനയില്‍ കണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി പറഞ്ഞു. 

ജനക്കൂട്ടത്തിന്റെ അക്രമം നേരിടുന്നതില്‍ സര്‍ക്കാര്‍ പാടെ പരാജയപ്പെട്ടു. കോടതി വിധിക്കു മുന്നോടിയായി ആയുധങ്ങളുമായി ജനങ്ങള്‍ കൂടുന്നത് എല്ലാവര്‍ക്കും കാണാമായിരുന്നു. ജനം സംഘടിക്കുന്നതു നിയന്ത്രിക്കാന്‍ പോലും പോലീസിന് കഴിഞ്ഞില്ല. 144 പ്രഖ്യാപിച്ച ശേഷവും അതനുസരിച്ചുള്ള നടപടികള്‍ എന്തു കൊണ്ട് ഉണ്ടായില്ല തെരുവുകളില്‍ പോലീസിനെ നിയോഗിച്ച് ജനം സംഘടിക്കുന്നതു തടയാന്‍ പോലും ശ്രമം ഉണ്ടായില്ല. ഹരിയാന സര്‍ക്കാരിന്റെ അതിശയകരമായ പരാജയമാണിത് തരൂര്‍ പറഞ്ഞു.

വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെപേരിലുള്ള നാണംകെട്ട അടിയറ വയ്ക്കലാണ് ഹരിയാനയില്‍ സംഭവിച്ചതെന്നും സര്‍ക്കാരിനെ ഉടനടി പുറത്താക്കണമെന്നും ബിഎസ്പി നേതാവ് മായാവതി ആവശ്യപ്പെട്ടു. അക്രമണം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടത് ആപത് സൂചനയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. 

മുന്നറിവും അക്രമസാധ്യതയെക്കുറിച്ചുള്ള ആശങ്കകളും ഉണ്ടായിരുന്നിട്ടും കലാപത്തിന് സഹായകരമായ നിലപാട് സ്വീകരിച്ച ഖട്ടര്‍ സര്‍ക്കാരിനെ പുറത്താക്കാന്‍ ഒരുനിമിഷം പോലും വൈകരുതെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും ബിജെപി നേതാക്കളും അനുഗ്രഹം തേടി റാം റഹീം സിംഗിന്റെ മുന്നില്‍ ചെന്നിരുന്നതിനാലാണ് അക്രമികളോട് മൃദുസമീപനം ഉണ്ടായതെന്ന് സിപിഎം ആരോപിച്ചു.

എന്നാല്‍ ബിജിപിയുടേത് സഹായനിലപാടാണ്. തികച്ചും പരാജയപ്പെടുകയും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുകയും ചെയ്തുവെങ്കിലും ഹരിയാനയിലെ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറെ മാറ്റേണ്ടെന്നു ബിജെപി നേതൃത്വം തീരുമാനിച്ചു. ഡല്‍ഹിയില്‍ പാര്‍ട്ടി പ്രസിഡന്റ് അമിത് ഷായാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ ദേര സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിമിനെ സഹായിക്കുന്ന നിലപാടാണു ബിജെപി കൈക്കൊള്ളുന്നതെന്നു വ്യക്തമായിക്കഴിഞ്ഞു. ഡല്‍ഹിയില്‍ രാജ്‌നാഥ് സിങ് വിളിച്ചുചേര്‍ത്ത യോഗത്തിനു ശേഷമാണു ഖട്ടര്‍ തുടരുമെന്ന് അമിത് ഷാ അറിയിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സേലം ഡിവിഷനിൽ വിവിധ സ്ഥലങ്ങളിൽ പണി.... ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി  (6 minutes ago)

കൊല്ലം ചവറയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി...  (20 minutes ago)

വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ സിംഗീതം ശ്രീനിവാസ റാവു അന്തരിച്ചു... വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം  (31 minutes ago)

ട്രാവലർ നിയന്ത്രണംവിട്ട് മറിഞ്ഞ് 11 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം... 22 പേർക്ക് പരുക്ക്  (34 minutes ago)

രാജി പിൻവലിക്കാൻ സാധ്യത... ആർ. ശ്രീലേഖയുടെ രാജി, തിരുവനന്തപുരം നഗരസഭയിൽ ഭരണപ്രതിസന്ധിയോ? ബിജെപി ഭൂരിപക്ഷം തുലാസിൽ, രാജി പിൻവലിക്കാൻ സാധ്യത  (52 minutes ago)

സംസ്ഥാനത്തെ ഐടി വകുപ്പിന്റെ പേര് മാറ്റി സർക്കാർ ഉത്തരവിറങ്ങി..വകുപ്പിന്റെ ചുമതലകളും പ്രവർത്തന മേഖലകളും ഗണ്യമായി വികസിച്ച പശ്ചാത്തലത്തിലാണ് പേര് മാറ്റാനുള്ള തീരുമാനം...  (1 hour ago)

വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ 10 അടി താഴ്ചയുളള കിണറ്റിലേക്ക്.... രക്ഷപ്പട്ടത് അത്ഭുതകരമായി  (1 hour ago)

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു  (1 hour ago)

ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരത്തില്‍ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് ബ്രസീല്‍ ഇന്ത്യയെ പരാജയപ്പെടുത്തി....  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍....  (2 hours ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ പ്രാർത്ഥനകൾ.  (2 hours ago)

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (3 hours ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (3 hours ago)

Malayali Vartha Recommends