ദോക് ലാം സംഘര്‍ഷങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിച്ചേക്കാം: ജനറല്‍ ബിപിന്‍ റാവത്ത്

ദോക് ലാം സംഘര്‍ഷം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിച്ചേക്കാമെന്ന് സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ചൈന നടത്തുന്ന നീക്കങ്ങള്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ദോക് ലാമിലെ സമാധാന സ്ഥിതി തകര്‍ക്കുന്നതിനുള്ള ചൈനയുടെ ശ്രമം ആശങ്കയുണര്‍ത്തുന്നതാണെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. പുണെ സര്‍വകലാശാലയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയന്ത്രണരേഖയിലുള്ള പ്രശ്‌നങ്ങള്‍ അതിര്‍ത്തിയില്‍ സര്‍വസാധാരണമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് കൃത്യമായ ചര്‍ച്ച ഇരു രാജ്യങ്ങളും നടത്തണം. പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ശ്രമിക്കേണ്ടത്. പാക് അധിനിവേശ കശ്മീരിലൂടെ പോകുന്ന ചൈന-പാകിസ്താന്‍ ഇക്കോണമിക് കോറിഡോര്‍ (സി.പി.ഇ.സി) ഇന്ത്യയുടെ പരമാധികാരത്തിന്മേലുള്ള വെല്ലുവിളിയാണെന്നും റാവത്ത് കൂട്ടിച്ചേര്‍ത്തു.
ഭൂട്ടാനിലെ ദോക്‌ലാം മേഖലയില്‍ ചൈനീസ് സൈന്യം റോഡ് നിര്‍മിക്കാന്‍ ശ്രമിച്ചതാണ് ഇന്ത്യചൈന സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്ത്യ അതിര്‍ത്തിയില്‍നിന്ന് സൈന്യത്തെ പിന്‍വലിച്ചാല്‍ മാത്രമേ ദോക്‌ലാം സംഘര്‍ഷം അവസാനിക്കുകയുള്ളൂവെന്നാണ് ചൈനയുടെ വാദം. അതേസമയം, ദോക്‌ലാമിലെ ഇന്ത്യന്‍ നിലപാടിന് പിന്തുണ അറിയിച്ച് ജപ്പാന്‍ രംഗത്തെത്തിയിരുന്നു. ഒരു രാജ്യവും ബലപ്രയോഗത്തിലൂടെ ദോക്‌ലാമിന്റെ ഇപ്പോഴത്തെ നിലയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുതെന്ന് ഇന്ത്യയിലെ ജപ്പാന്‍ അംബാസഡര്‍ കെന്‍ജി ഹിരമാട്‌സു പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























