മകളെ അയല്‍വാസിയെ ഏല്‍പ്പിച്ചു ജോലിയ്ക്ക് പോയ അമ്മയ്ക്ക് തിരിച്ചെത്തിയപ്പോള്‍ കാണേണ്ടി വന്നത്

അമ്മ അയല്‍വാസിയെ ഏല്‍പ്പിച്ചുപോയ നാല് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. അമ്മയുടെ സുഹൃത്തായ സ്ത്രീയെയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു തളഘട്ടപുരയില്‍ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. നാലു വയസ്സുകാരിയായ മകളെ അയല്‍വാസിയും സുഹൃത്തുമായ ചാന്ദ്‌നിയുടെ വീട്ടില്‍ ഏല്‍പ്പിച്ചാണ് അമ്മ വീട്ടുജോലിക്ക് പോയിരുന്നത്. മൂന്ന് മാസമായി ഇത് പതിവാണ്. ബുധനാഴ്ചയും ഇങ്ങനെ ജോലിക്ക് പോയി. ഈ സമയത്താണ് ചാന്ദിനിയുടെ സാന്നിധ്യത്തില്‍ ഇവരുടെ വാടക വീടിന്റെ ഉടമയായ മല്ലികാര്‍ജുന കുട്ടിയെ പീഡിപ്പിച്ചത്.
വൈകീട്ട് അമ്മ വീട്ടിലെത്തിയപ്പോഴാണ് രക്തം വാര്‍ന്ന് നിലവിളിക്കുന്ന മകളെ കണ്ടത്.സമീപത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോയി.പരാതി കൊടുത്താല്‍ മാത്രമേ ചികിത്സയുളളു എന്നായിരുന്നത്രേ മറുപടി. പിന്നീട് മറ്റൊരു ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച പുലര്‍ച്ചെ മരണത്തിന് കീഴടങ്ങി.

ദിവസങ്ങളായി കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പൊലീസ് ലഭിച്ച വിവരം. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഗുരുതരമായ മുറിവും ശരീരത്തില്‍ പൊളളലേറ്റ പാടുകളുമുണ്ടെന്ന് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. അറസ്റ്റിലായ ചാന്ദിനിയെയും മല്ലികാര്‍ജുനനയെയും റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha
























