Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

ഗുര്‍മീതിന്റെ ശിക്ഷാ വിധി ഇന്ന്; രാജ്യം കനത്ത ജാഗ്രതയില്‍

28 AUGUST 2017 09:35 AM IST
മലയാളി വാര്‍ത്ത

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിങ്ങിനുള്ള ശിക്ഷ സിബിഐ കോടതി ഇന്ന് പ്രഖ്യാപിക്കും. സുരക്ഷാ കാരണങ്ങളാല്‍ പ്രത്യേക സിബിഐ കോടതിയാക്കി മാറ്റിയ റോഹ്തക്കിലെ സുനാരിയ ജയിലിലാണ് ശിക്ഷ പ്രഖ്യാപിക്കുക. കലാപ സാധ്യത കണക്കിലെടുത്ത് ജയിലിനു ചുറ്റും ബഹുതല സുരക്ഷാ സംവിധാനമാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. 

റോഹ്തക്കും പരിസരവും സുരക്ഷാസൈനികരുടെ നിയന്ത്രണത്തിലായി. വെള്ളിയാഴ്ച വ്യാപക അക്രമങ്ങള്‍ നടന്ന പ്രദേശങ്ങളില്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് റോഹ്തക് ഡെപ്യൂട്ടി കമ്മിഷണര്‍ അതുല്‍ കുമാര്‍ വ്യക്തമാക്കി. പോലീസും അര്‍ധസൈനികരുമാണ് സുരക്ഷയുടെ ഭാഗമായി റോഹ്തക്കിലുള്ളത്.

തിരിച്ചറിയല്‍രേഖ പരിശോധിച്ചശേഷം മാത്രമേ ജനങ്ങളെ റോഹ്തക്കിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂവെന്നും രേഖകളില്ലാത്തവരെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു. റോഹ്തക്കില്‍ കര്‍ഫ്യു പ്രഖ്യാപിച്ചിട്ടുണ്ട്. സിര്‍സയിലെ ദേരാ സച്ചാ സൗദാ ആശ്രമപരിസരത്ത് സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. 

സിര്‍സയിലേതൊഴിച്ചുള്ള ഹരിയാണയിലെ സൗദാ കേന്ദ്രങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ചിലത് പൂട്ടി. സിര്‍സയിലെ ആസ്ഥാനം വിടാന്‍ ഗുര്‍മീതിന്റെ അനുയായികള്‍ക്ക് അഞ്ചു ബസുകള്‍ ഏര്‍പ്പാടാക്കാന്‍ സിര്‍സ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.

സിര്‍സയിലെ ദേരാ സച്ചാ സൗദാ ആശ്രമപരിസരത്ത് സൈന്യവും അര്‍ധസൈനിക വിഭാഗങ്ങളും നിലയുറപ്പിച്ചിട്ടുണ്ട്. സിര്‍സയിലേതൊഴിച്ചുള്ള ഹരിയാണയിലെ സൗദാ കേന്ദ്രങ്ങള്‍ അധികൃതര്‍ ഒഴിപ്പിച്ചു. ചിലത് പൂട്ടി. സിര്‍സയിലെ ആസ്ഥാനം വിടാന്‍ ഗുര്‍മീതിന്റെ അനുയായികള്‍ക്ക് അഞ്ചു ബസുകള്‍ ഏര്‍പ്പാടാക്കാന്‍ സിര്‍സ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. പഞ്ചാബിലെ കലാപബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രി അമരീന്ദര്‍സിങ് സന്ദര്‍ശിച്ചു. പഞ്ചാബിലെ 98 കേന്ദ്രങ്ങളില്‍ പരിശോധന നടത്തി ഒഴിപ്പിച്ചതായി അമരീന്ദര്‍ സിങ് പറഞ്ഞു.

ഇതിനിടെ ഗുര്‍മീതിന് വിധി കേള്‍ക്കാനായി പഞ്ച്കുലയിലെത്താന്‍ അകമ്പടി സേവിച്ച അഞ്ചുപോലീസുകാരുള്‍പ്പെടെ ഏഴു സുരക്ഷാസൈനികരുടെ പേരില്‍ രാജ്യദ്രോഹം, കൊലപാതകശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തു. എസ്.ഐ, എ.എസ്.ഐ, ഹെഡ് കോണ്‍സ്റ്റബിള്‍, കോണ്‍സ്റ്റബിള്‍ റാങ്കിലുള്ളവരാണ് അറസ്റ്റിലായത്. ഫയര്‍ എന്‍ജിനടക്കമുള്ള വാഹനങ്ങളായിരുന്നു ഗുര്‍മീതിന് പഞ്ച്കുലയിലേക്ക് അകമ്പടിയായുണ്ടായിരുന്നത്.


പഞ്ച്കുല, കൈതാല്‍ തുടങ്ങിയ സ്ഥലങ്ങളിലേര്‍പ്പെടുത്തിയ കര്‍ഫ്യുവില്‍ ഞായറാഴ്ച അഞ്ചുമണിക്കൂര്‍ ഇളവുവരുത്തി. ട്രെയിന്‍ ഗതാഗതം പുനരാരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഡല്‍ഹിറോഹ്തക്ബട്ടിന്‍ഡ ട്രെയിനുകള്‍ക്ക് സുരക്ഷാപ്രശ്‌നങ്ങള്‍കാരണം അനുമതി ലഭിച്ചിട്ടില്ല. നിലവില്‍ സിര്‍സയിലും പഞ്ച്കുലയിലുമായി സൈന്യത്തിന്റെ 24 കോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. മന്‍സ, മുക്ത്‌സര്‍ എന്നിവിടങ്ങളില്‍ നാലുവീതവും.

ചൊവ്വാഴ്ചവരെ ഹരിയാണയിലെയും പഞ്ചാബിലെയും മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ടേര്‍പ്പെടുത്തിയ നിയന്ത്രണം തുടരാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുസംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. ഞായറാഴ്ച സിര്‍സയിലെ ആശ്രമത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഒരു വാര്‍ത്താചാനലിന്റെ ക്യാമറാമാനെ ഗുര്‍മീതിന്റെ അനുയായികള്‍ ആക്രമിച്ച സംഭവവുമുണ്ടായി.


വെള്ളിയാഴ്ചത്തെ കോടതി വിധിയ്ക്കുശേഷമുണ്ടായ കലാപത്തില്‍ 36 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബ്ഹരിയാണ ഹൈക്കോടതി പ്രധാനമന്ത്രി നരേന്ദ്രമോദി, ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ എന്നിവരെ കടുത്തഭാഷയില്‍ വിമര്‍ശിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends