കനത്ത സുരക്ഷയില്‍ ഗുര്‍മീത് റാം റഹിമിനെ വിധിക്കാന്‍ ജഡ്ജി ഹെലികോപ്റ്ററിലെത്തും!

ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീം സിങിന്റെ ശിക്ഷാ വിധി കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടയില്‍ ഉച്ചക്ക് 2.30-ന് പ്രസ്താവിക്കും. രണ്ട് അനുയായികളെ ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. റോഹ്ത്ക്കിലെ പ്രത്യേക ജയിലിലാണ് ഗുര്‍മീതിനെ പാര്‍പ്പിച്ചിരിക്കുന്നത്. അക്രമം നടത്തുന്നവര്‍ക്കു നേരെ വെടിവെപ്പ് ഉള്‍പ്പെടെ കര്‍ശന നടപടികളുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വിധി പറയുന്ന പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ് ഹെലികോപ്റ്ററില്‍ റോഹ്തക്കിലെത്തും.
പ്രശ്‌നമുണ്ടാക്കുന്നവര്‍ വെടിയുണ്ടയെ നേരിടേണ്ടിവരുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കി. ഗുര്‍മീതിനെ പാര്‍പ്പിച്ച ജയിലിനു ചുറ്റും 3000 അര്‍ദ്ധ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഹരിയാനയിലെയും പഞ്ചാബിലെ ചില സ്ഥലങ്ങളിലും കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും ഇന്ന് അവധി നല്‍കി. ഗാസിയാബാദിലും നോയ്ഡയിലും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി 900 പേരെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha
























