കഴുത്തിൽ അള്ളാഹുവിന്റെ അടയാളം; ആടിന്റെ വില ഒരു കോടി

64 ഏക്കർ സ്ഥലത്ത് മേഞ്ഞുനടക്കുന്ന ഒരു ലക്ഷത്തോളം വരുന്ന ആടുകൾക്കിടയിൽ മുംബൈയിലെ കനത്ത മഴ ഏല്ക്കാത്ത ഒരേ ഒരു ആടേ ഉണ്ടായിരുന്നുള്ളൂ. ആയിരവും പതിനായിരവുമല്ല ,ഒരു കോടിയാണ് ഈ ആടിന്റെയ് വില. പൊൻ തളികയിൽ വെച്ച് പോറ്റിയാലും അധികമാകില്ലെന്നാണ് ഉടമ കപിൽ സൊഹൈലിന്റെയ് വാദം .
മറ്റാടുകളിൽ നിന്ന് വ്യത്യസ്തനായി വൃത്തിയുള്ള മരപ്പലകയിൽ പ്രത്യേക സീറ്റ് ഒരുക്കി കൊടുത്താണ് ഇതിനെ വില്പനയ്ക്ക് വെച്ചത്. മറ്റെല്ലാ ആടുകളെയും പോലെ ഈദ് ദിനത്തിൽ കശാപ്പ് ശാലയിലേക്ക് കയറാനുള്ളതായിരുന്നു ഇവനും.
15മാസം പ്രായമുള്ള ആടിന്റെ കഴുത്തിന് താഴെയുള്ള തവിട്ടു നിറത്തിലുള്ള പൊട്ടുകളാണ് ഇതിനെ മൂല്യമുള്ളതാക്കുന്നത്. സൂക്ഷിച്ചു നോക്കിയാൽ അറബി ലിപിയിൽ ദൈവനാമം വായിക്കാമെന്നാണ് കപിൽ സൊഹൈൽ പ റയുന്നത്. അജ്മീറിലെ തന്റെ വീട്ടിൽ വളർത്തിയ ആടിനെ ബുധനാഴ്ച്ചയാണ്സൊഹൈൽ കാലിച്ചന്തയിൽ കൊണ്ടു വരുന്നത്. ആടിന് സൊഹൈൽ ഇട്ട വില 1,00,00786 രൂപയായിരുന്നു.
എന്നാൽ , ഇതുവരെ ഇതിന്റെ വില്പന നടന്നിട്ടില്ല. മുംബൈയിൽ പെയ്ത കനത്ത മഴ കച്ചവടത്തെ നന്നായി ബാധിച്ചിട്ടുണ്ട്. ആടുകളെല്ലാം മഴനനഞ്ഞതിനാൽ പലതിനും വിപണിയിൽ വില കുറഞ്ഞു. പക്ഷെ സൊ ഹൈലിന്റെ ആടിന് ചന്തയിൽ പ്രത്യേക ഇരിപ്പിടം ലഭിച്ചതിനാൽ നനഞ്ഞില്ല.
ചന്തയിലെ 1.18 ലക്ഷം ആടുകളും 5,700 പോത്തുകളും കനത്ത മഴയിൽ കുതിർന്നപ്പോൾ തന്റെ ആടിന് പ്രത്യേക ഷെഡ് ഒരുക്കിക്കൊടുത്ത് മഴനനഞ്ഞ് കിടക്കുകയായിരുന്നു സൊഹൈൽ. വിചാരിച്ച വില ലഭിക്കാതായതോടെ ആടിന് 50ലക്ഷം രൂപയാക്കി വില കുറച്ചുവെങ്കിലും നിലവിൽ 51,00,786 രൂപയാണ് ആടിന്റെയ് വില.
https://www.facebook.com/Malayalivartha

























