ആള്‍ദൈവം പട്ടിണിയില്‍ , എനിക്കിനി ജീവിക്കണ്ട..

ബലാത്സംഗ കേസില്‍ 20 വര്‍ഷം തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ദേരാ സച്ചാ സൗദാ തലവൻ, ഗുര്‍മീത് റാം റഹിം സിങ്ങിന്റെ മനോനില തെറ്റി എന്ന വെളിപ്പെടുത്തലിനു പിന്നാലെ ഗുര്‍മീതിന്റെ ജയിലിലെ അവസ്ഥയെ പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയ ജയിലിലെ സഹതടവുകാരനാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.
ഗുര്‍മീത് ജയിലില്‍ എത്തിയതിനു പിന്നാലെ തനിയെ ഇരുന്ന് സംസാരത്തോട് സംസാരമായിരുന്നുവെന്നും, പഞ്ചാബിയില്‍ 'എന്റെ വിധി എന്താ ദൈവമേ' എന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് തന്നെ ഇരിക്കുകയാണെന്നും ഇയാള്‍ പറയുന്നു.
വിധി അറിഞ്ഞശേഷം ജയില്‍ മുറിയില്‍ എത്തിയ ആള്‍ദൈവം മുട്ടുകുത്തി എനിക്കിനി ജീവിക്കേണ്ട, എന്നെ തൂക്കിലേറ്റണമെന്ന് കരഞ്ഞപേക്ഷിക്കുന്നതായും പറയുന്നു. ജയില്‍ മുറിയിലെ ആദ്യ ദിനം ഉറങ്ങാതെ കുത്തിയിരിക്കുകയും പിന്നീടുള്ള അഞ്ച് ദിവസങ്ങളില്‍ ഗുർമീത് ഒന്നും കഴിച്ചിരുന്നില്ലായെന്നും പറയുന്നു.
ജയിലിലെ സാധാരണ തടവുകാരനെന്ന പരിഗണന തന്നെയാണ് ഗുര്‍മീതിനു ലഭിക്കുന്നതെന്നും, വിഐപി പരിഗണന ലഭിക്കുന്നുവെന്ന പ്രചരണം തെറ്റാണെന്നും സഹതടവുകാരന്‍ പറയുന്നു.
https://www.facebook.com/Malayalivartha

























