രാജ്യത്ത് വില്‍ക്കുന്ന മരുന്നുകളുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനമാക്കാന്‍ ധാരണ

രാജ്യത്ത് വില്‍ക്കുന്ന മരുന്നുകളുടെ ജി.എസ്.ടി നിരക്ക് അഞ്ച് ശതമാനമാക്കാന്‍ ധാരണ. ഇതോടെ വിപണിയിലുള്ള 90 ശതമാനം മരുന്നുകളുടെയും വില കുറയുമെന്നാണ് പ്രതീക്ഷ. എന്നാല്‍ പുതിയ വില പ്രകാരമുള്ള മരുന്നുകളെത്താന്‍ സമയം എടുക്കുമെന്നതിനാല്‍ ആദ്യ ഘട്ടത്തില്‍ ചെറിയ കാലതാമസമുണ്ടാകും. ഇത് മരുന്നുക്ഷാമത്തിലേക്കും വഴിവയ്ക്കുമെന്നും ആശങ്കയുണ്ട്.
73 ശതമാനം മരുന്നുകള്‍ക്ക് 12 ശതമാനം ജി.എസ്.ടിയും ബാക്കി 27 ശതമാനം മരുന്നുകള്‍ക്ക് അഞ്ച് ശതമാനം ജി.എസ്.ടിയും ഏര്‍പ്പെടുത്താനായിരുന്നു തീരുമാനം. എന്നാല്‍ അഞ്ച് ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച മരുന്നുകള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ വിപണിയില്‍ നിന്ന് പിന്‍വലിച്ചതായിരുന്നു. ഇത് വന്‍ തോതിലുള്ള വിമര്‍ശനത്തിന് കാരണമായിരുന്നു.
തുടര്‍ന്ന് ഇക്കാര്യത്തില്‍ ഇടപെട്ട കേന്ദ്രസര്‍ക്കാര്‍ എല്ലാ മരുന്നുകളുടെയും ജി.എസ്.ടി അഞ്ച് ശതമാനമാക്കി നിശ്ചയിക്കുകയായിരുന്നു. ഇതോടെ മരുന്നുകള്‍ക്ക് 7 ശതമാനം വരെ കുറവുണ്ടാകും.
https://www.facebook.com/Malayalivartha

























