പിതൃത്വം ഏറ്റെടുക്കാന്‍ ആരുമില്ല; അമ്മ കുഞ്ഞിനോട് ചെയ്തതോ കൊടുംക്രൂരതയും

പിതൃത്വം ഏറ്റെടുക്കാന്‍ ആരുമില്ല. യുവതി കുഞ്ഞിനോട് ചെയ്തതോ കൊടുംക്രൂരത. യുവതിയുമായി നേരത്തെ ബന്ധമുണ്ടായിരുന്ന രണ്ടു യുവാക്കളും പിതൃത്വം ഏറ്റെടുക്കാൻ തയ്യാറാകാത്തതിനാൽ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അമ്മയുംഅമ്മൂമ്മയും ചേർന്ന് കഴുത്തറുത്ത് കൊന്നു. ശേഷം മൃതദേഹം ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ചു. ഇരുപതുകാരിയായ യുവതി ഒരാഴ്ച മുമ്പാണ് കുഞ്ഞിന് ജന്മം നല്‍കിയത്. മൃതദേഹം മാന്‍പാഡയിലെ മാലിന്യകൂമ്പാരത്തിന് സമീപം ചവറ്റുകുട്ടയില്‍ ഉപേക്ഷിക്കുകയായിരുന്നു.
പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. ശുചീകരണ തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയിലാണ് മൃതദേഹം കാണുന്നത്. സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും, അമ്മൂമ്മയും ഉള്‍പ്പെടെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. കുട്ടിയുടെ അമ്മ മാതാ ബാനര്‍ജി, അമ്മൂമ്മ ശാന്താ സപന്‍ ബാനര്‍ജി, കമലേഷ് ഭാനുശാലി, മഹേഷ് ബാണ്ടെ എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
കുഞ്ഞിനെ കൊല്ലാന്‍ മൂര്‍ച്ചയേറിയ ആയുധമാണ് ഉപയോഗിച്ചതെന്ന് പോലീസിന് ഇവര്‍ മൊഴി നല്‍കി. കുട്ടിയുടെ പിതൃത്വത്തില്‍ സംശയം നിലനില്‍ക്കുന്നതിനാല്‍ അറസ്റ്റിലായ യുവാക്കളുടെ ഡിഎന്‍എ പരിശോധനയ്ക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























