ബീഫ് കൈവശംവച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍

ബീഫ് കൈവശംവച്ചെന്നാരോപിച്ച് യുവാക്കളെ ആക്രമിച്ച സംഭവത്തില്‍ ഫരീദാബാദ് പോലീസ് മുന്നു പേരെ അറസ്റ്റ് ചെയ്തു. രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ മൂന്നു പേരാണ് അറസ്റ്റിലായിരിക്കുന്നത്. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. മറ്റുള്ളവര്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.
പോളിയോ ബാധിച്ച് തളര്‍ന്ന കാലുകളുമായി ഓട്ടോറിക്ഷയില്‍ ഇറച്ചിക്കച്ചവടം നടത്തിവരികയായിരുന്ന ആസാദിനും കൂട്ടുകാര്‍ക്കുമാണ് പശുസംരക്ഷകരുടെ മര്‍ദനമേറ്റത്. വെള്ളിയാഴ്ച ഫരീദാബാദിലെ ബാജ്രിയിലായിരുന്നു സംഭവം. ഫത്തേപ്പൂര്‍ താഗയില്‍നിന്നാണ് യുവാക്കള്‍ ഇറച്ചി വാങ്ങിയത്. പഴയ ഫരീദാബാദ് ചന്തയില്‍ വില്‍ക്കുകയും ചെയ്തു. പോത്തിറച്ചിയാണ് തങ്ങള്‍ ചന്തയില്‍ വിറ്റതെന്നും ഇത് എല്ലാദിവസവും ചെയ്യുന്നതാണെന്നും ആസാദ് പറയുന്നു. ഇരുപ തോളം വരുന്ന ആളുകളാണ് മര്‍ദിച്ചതെന്നും ആസാദ് പറഞ്ഞു.
തങ്ങള്‍ സഞ്ചരിച്ച ഓട്ടോ പശുസംരക്ഷകര്‍ തടയുകയും പശു മാതാവ് ജയ് എന്നും ഹനുമാന്‍ ജയ് എന്നും വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ വഴ ങ്ങിയില്ല. ഇതോടെ സംഘം ആക്രമിക്കുകയായിരുന്നു. പോലീസ് എത്തുന്നതുവരെ ആക്രമണം തുടര്‍ന്നതായും ആസാദ് പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ ആ സാദും സുഹൃത്തുക്കളും ആശുപത്രിയില്‍ ചികിത്സയിലാണ്.
https://www.facebook.com/Malayalivartha


























