Widgets Magazine
25
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാടും നഗരവും ഉത്രാടപ്പാച്ചിലിൽ... ഓണം പൊടിപൊടിക്കാനായി ഉത്രാടദിനത്തിൽ അവസാന തയ്യാറെടുപ്പ്.... ഉത്രാടനാളിൽ ഓണവിപണിയും സജീവം... തിരുവോണ ദിനത്തെ അവിസ്മരണീയമാക്കാനുള്ള അവസാനവട്ട ഓട്ടത്തിൽ മലയാളികൾ


വരും മണിക്കൂറുകളിൽ മഴ; കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്, ജാഗ്രത പാലിക്കാൻ നിർദ്ദേശം...!


ലഹരി ഉപയോഗം വിലക്കിയതിന് പകരം; 12 വയസ്സുകാരനടക്കം ഒരു കുടുംബത്തിലെ 4 പേരെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി...


കരുവാറ്റ കൊലപാതകക്കേസ്: പ്രായപൂർത്തിയാകാത്ത പ്രതികളുടെ നിയമപരിരക്ഷ പോലീസിന് വെല്ലുവിളിയാകുന്നു; തെളിവെടുപ്പ് വൈകും...


സി.പി.ഐ കാണിച്ചത് വഞ്ചനയോ? പിണറായിയുടെ കടുത്ത നിലപാട്! യഥാർത്ഥ കാരണം പുറത്ത്!

മാലാഖമാര്‍ എത്തുമ്പോള്‍ വിജയിച്ചത്‌ മോഡി തന്ത്രം

04 JULY 2014 11:40 AM IST
മലയാളി വാര്‍ത്ത.

പറഞ്ഞ്‌ പറഞ്ഞ്‌ എല്ലാവരാലും അകറ്റി നിര്‍ത്തിയ ആ നരേന്ദ്രമോഡി ഫീനിക്‌സ്‌ പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ്‌ ഇന്ത്യന്‍ പ്രധാനമന്ത്രിയായി. മോഡിയെ കണ്ടവനേയും പുകഴ്‌ത്തിയവനേയും വെറുക്കപ്പെട്ടവനാക്കി ചിത്രീകരിച്ച്‌ കേരള നേതാക്കള്‍ ചരിത്രം സൃഷ്‌ടിച്ചിരുന്നു. അങ്ങനെയാണ്‌ താനും തൊട്ടു കൂടായ്‌മയുടെ ഇരയാണെന്ന്‌ മോഡി തന്നെ പറഞ്ഞത്‌. മോഡിയെ അകറ്റിയ കേരള നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇപ്പോള്‍ ഒരേ സ്വരത്തില്‍ മോഡിയെ പ്രകീര്‍ത്തിക്കുകയാണ്‌. മോഡിയുടെ രാഷ്‌ട്ര തന്ത്രജ്ഞത ഒന്നുകൊണ്ടു മാത്രമാണ്‌ നമ്മുടെ ആ 46 മലയാളി സഹോദരിമാരുടെ മോചനം സാധ്യമായത്‌.
ഇറാഖില്‍ നേഴ്‌സുമാര്‍ വിമതരുടെ പിടിയിലായെന്ന വാര്‍ത്ത കേട്ടപ്പോള്‍ തന്നെ കേരളം ഞെട്ടി. കാരണം ഗള്‍ഫില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരില്‍ ബഹുഭൂരിപക്ഷവും മലയാളി പെണ്‍കുട്ടികളാണ്‌.
ഇക്കാര്യത്തില്‍ കേരള സര്‍ക്കാരിന്‌ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആകെ ചെയ്യാന്‍ പറ്റുന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ കരുണയ്‌ക്കായി യാചിക്കുക മാത്രമായിരുന്നു.
കേരളത്തിന്റെ വികാരം കേന്ദ്ര സര്‍ക്കാര്‍ പെട്ടെന്ന്‌ മനസിലാക്കി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ പ്രശ്‌നത്തില്‍ നേരിട്ടിടപെട്ടു. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായും വിദേശകാര്യ മന്ത്രാലയവുമായും അടിയന്തിര മോഡി ചര്‍ച്ച നടത്തി. നേഴ്‌സുമാര്‍ അകപ്പെട്ടിരിക്കുന്നത്‌ മുസ്ലീം തീവ്രവാദികളുടെ കൈയ്യിലാണ്‌. ഇന്ത്യ ഭരിക്കുന്നത്‌ അവര്‍ വെറുക്കപ്പെട്ട ബിജെപി സര്‍ക്കാരും. ഇവിടെയാണ്‌ ശത്രുക്കളുടെ ഇടയില്‍ നിന്നും നേഴ്‌സുമാരെ മോചിപ്പിക്കുക എന്ന ഭഗീരപ്രയത്‌നം മോഡി സര്‍ക്കാര്‍ നടത്തിയത്‌.
പരമ്പരാഗത സമ്പ്രദായത്തിലൂന്നിയ ഇറാഖുമായുള്ള ചര്‍ച്ചകള്‍ കാലതാമസവും അപകടവും ഉണ്ടാക്കുമെന്ന്‌ മോഡി തിരിച്ചറിഞ്ഞു. ശത്രുവിനെ ശത്രുവിന്റെ പാളയത്തില്‍ പോയി മയപ്പെടുത്തുക എന്ന തന്ത്രമാണ്‌ മോഡി പരീക്ഷിച്ചത്‌. ഇതിനായി വ്യക്തമായ രഹസ്യ അജണ്ട ഉണ്ടാക്കുകയും ഉദ്യോഗസ്ഥര്‍ക്ക്‌ പൂര്‍ണ പിന്തുണ നല്‍കുകയും ചെയ്‌തു.
ഐഎസഐഎല്‍ തീവ്രവാദികളുടെ ഗുരു സ്ഥാനീയരായ നേതാക്കളെ നയതന്ത്ര ഉദ്യോഗസ്ഥര്‍ രഹസ്യമായി സന്ദര്‍ശിച്ച്‌ ഇന്ത്യയുടെ ആശങ്ക ശക്തമായി അറിയിച്ചു. ഓരോ ഇന്ത്യക്കാരന്റേയും രക്തത്തിന്റെ വില താക്കീതിന്റെ ഭാഷയില്‍ തന്നെ ഇന്ത്യ അറിയിച്ചു. വളരുന്ന ഇന്ത്യയെ പൂര്‍ണമായും പിണക്കുന്നത്‌ ഭാവി ഇറാഖ്‌ കെട്ടിപ്പടുക്കുന്നതില്‍ തങ്ങള്‍ക്ക്‌ തടസമാകുമെന്ന്‌ അവര്‍ക്കുറപ്പായിരുന്നു. മാത്രമല്ല വനിതകളെ ഈ റംസാന്‍ മാസത്തില്‍ കളങ്കപ്പെടുത്തുന്നത്‌ ലോകം തന്നെ പൊറുക്കില്ല. ഇവരെ മോചിപ്പിച്ചാല്‍ ഇന്ത്യയുടെ മാനസികമായ പിന്തുണ തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും ഇവര്‍ ഉറച്ചു വിശ്വസിച്ചു. ഇതിനിടെ ഇന്ത്യ സുഹൃത്തുക്കളായ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങളുമായും സഹായമഭ്യര്‍ത്ഥിച്ചു. അവരും ഇന്ത്യയുടെ ഈ വിജയത്തിന്‌ പിന്നില്‍ നിര്‍ണായക പങ്ക്‌ വഹിച്ചു. ഇതിനിടെ വിമതരുമായി മാനസിക പിന്തുണയുള്ള ചില ബിസിനസുകാരുടെ സേവനവും സര്‍ക്കാര്‍ തേടി.

ആ നിലയിലുള്ള ചര്‍ച്ചകള്‍ സജീവമായി. അങ്ങനെ മോഡിയുടെ തന്ത്രങ്ങള്‍ വിദേശകാര്യമന്ത്രാലയം വിജയത്തിലെത്തിച്ചു. നേഴ്‌സുമാര്‍ നമ്മുടെ സ്വന്തം നാട്ടിലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.ഇ.പി പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി പ്രവേശനം നൽകുന്നതിന് പ്രവേശനപ്പരീക്ഷ നടത്തുമെന്ന് ഡൽഹി സർവകലാശാല  (10 minutes ago)

ഉത്രാടദിനത്തില്‍ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഗുരുവായൂരപ്പന് കാഴ്ചക്കുല സമര്‍പ്പിച്ച് ഭക്തര്‍  (26 minutes ago)

പ്രിയദര്‍ശിനി ബസുകൾക്ക് നേരെ കല്ലേറ്.... ബൈക്കില്‍ എത്തിയ സംഘമാണ് ആക്രമണം നടത്തിയത്, പരാതി നൽകി ജീവനക്കാർ  (36 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്... പവന് 160 രൂപയുടെ കുറവ്  (59 minutes ago)

തിരുവോണ ദിവസമായ നാളെയും ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് വെള്ളിയാഴ്ചയും ബെവ്‌കോ, കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല...  (1 hour ago)

തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ പൊമാസ് ഗ്രാമത്തിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക് പരുക്ക്  (1 hour ago)

കെസിഎൽ മൂന്നാം സീസണിൽ ആദ്യ വിജയവുമായി ട്രിവാൻഡ്രം റോയൽസ്...  (1 hour ago)

കൊല്ലം ചെമ്മാന്‍മുക്ക് റെയിൽവേ ട്രാക്കിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

അമ്പലപ്പുഴക്കാർക്ക് ഓണസമ്മാനമായി അമ്പലപ്പുഴ - ഗുരുവായൂർ കെ.എസ്.ആർ.ടി.സി ബസ് സർവീസ് പുന:രാരംഭിച്ചു...  (2 hours ago)

അമിതവേഗത്തിലെത്തിയ ടോറസ് ലോറി സ്കൂട്ടറിൽ തട്ടിയതിനെ തുടർന്ന് റോഡിലേക്ക് തെറിച്ച് വീണ ആറ് വയസ്സുകാരന് ദാരുണാന്ത്യം  (2 hours ago)

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇരുണ്ട മേഖലയിൽ ജലശേഖരം തേടി റോബോട്ടിക്‌ ചാന്ദ്രദ‍ൗത്യം (ചാങ് ഇ7) മാറ്റിവച്ചതായി ചൈന  (2 hours ago)

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്....  (2 hours ago)

ബിസിനസ്സിൽ പുതിയ ആശയങ്ങളും അംഗീകാരവും നേടുന്ന രാശികൾ!  (2 hours ago)

  തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്...  (3 hours ago)

ഇന്ന് നബിദിനം.. നാടെങ്ങും ആഘോഷപരിപാടികൾ   (3 hours ago)

Malayali Vartha Recommends