മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന അലഹബാദ് ഹൈകോടതി ജഡ്ജിയെ കോടതി നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദേശം

മെഡിക്കല്‍ കോഴ വിവാദത്തില്‍ ആരോപണം നേരിടുന്ന അലഹബാദ് ഹൈകോടതി ജഡ്ജിയെ കോടതി നടപടികളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സുപ്രീംകോടതി നിര്‍ദേശം. ജസ്റ്റിസ് എസ്.എന്‍ ശുക്‌സയെ മാറ്റി നിര്‍ത്താനാണ് ചീഫ് ജസ്റ്റിസ് ദീപക മിശ്ര നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ശുക്ലയുടെ ബെഞ്ചിലേക്ക് കേസുകള്‍ നല്‍കരുതെന്നും അദ്ദേഹത്തെ കോടതി കാര്യങ്ങളില്‍ ഉള്‍പ്പെടുത്തരുതെന്നും ആണ് ചീഫ് ജസ്റ്റിസ് നല്‍കിയിട്ടുള്ള നിര്‍ദേശം. വിഷയം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും അറിയിക്കാനും ദീപക് മിശ്ര ഉത്തരവിട്ടു.
ലക്‌നോയിലെ മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ അലഹബാദ് ഹൈകോടതി ജഡ്ജിയായ എസ്.എന്‍ ശുക്‌സ ഇടപെട്ടെന്നാണ് ചീഫ് ജസ്റ്റിസിന് ലഭിച്ച രണ്ടു പരാതികളിലെ ആരോപണം. മദ്രാസ് ഹൈകോടതി ജഡ്ജി സി.ജെ. ഇന്ദിര ബാനര്‍ജി, സിക്കിം ഹൈകോടതി ജഡ്ജി എസ്.കെ അഗ്‌നിഹോത്രി, മധ്യപ്രദേശം ഹൈകോടതി ജഡ്ജി പി.ജെ ജയ്‌സ്വാള്‍ എന്നിവര്‍ ഉള്‍പ്പെട്ട സമിതി നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയെന്ന് കണ്ടെത്തുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമിതി കഴിഞ്ഞ ദിവസം കൈമാറിയിരുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആരോപണ വിധേയനായ ജസ്റ്റിസ് എസ്.എന്‍ ശുക്‌സ സര്‍വീസില്‍ നിന്ന് മാറിനില്‍ക്കുകയോ നേരത്തെ വിരമിക്കുകയോ ചെയ്യണമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഇതിന് ജസ്റ്റിസ് ശുക്ല തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ജഡ്ജിയെ മാറ്റിനിര്‍ത്താന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചത്.
https://www.facebook.com/Malayalivartha























