ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കി

ജമ്മു കശ്മീരിലെ സുജ്വാന്‍ ക്വാര്‍ട്ടേഴ്‌സില്‍ ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ സൈനികന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കി. അഞ്ചു സൈനികരടക്കം ആറുപേര്‍ സുജ്വാന്‍ അക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. കശ്മീരിലെ സൈനിക ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്.
ഭീകരരുടെ വെടിയേറ്റ പതിനൊന്ന് പേരില്‍ ഒരാളായ റൈഫിള്‍മാന്‍ നസീര്‍ അഹമ്മദിന്റെ ഭാര്യയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ഇന്ന് പുലര്‍ച്ചെ 4.55 ഓടെയാണ് ഭീകരാക്രമണം ഉണ്ടായത്. ക്യാമ്ബിലെ ക്വാര്‍ട്ടേഴ്‌സിലേക്ക് കടന്ന ഭീകരര്‍ സൈനികര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























