ഗർഭിണിയെ വെട്ടിനുറുക്കി ചാക്കുകളിലാക്കി മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ നിര്‍ണ്ണായക വഴിത്തിരിവ്... കൊലപാതകത്തിന് പിന്നിൽ ഒരു സ്ത്രീയും പുരുഷനുമെന്ന് സൂചന

ഹൈദരാബാദിനെ നടുക്കിയ കൊലപാതകത്തിൽ വഴിത്തിരിവ്. പൂർണ ഗർഭിണിയെ മൂന്നായി വെട്ടിമുറിച്ച് കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം ഒളിപ്പിച്ച ചാക്കുകള്‍ക്ക് സമാനമായ ചാക്കുകെട്ടുകളുമായി സഞ്ചരിക്കുന്ന രണ്ട് പേരുടെ ദൃശ്യം പ്രദേശത്തെ സി.സി.ടി.വി ക്യാമറകളില്‍ നിന്നും പോലീസിന് ലഭിച്ചു. ഇതിൽ യുവതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടു.
ഒരു പുരുഷനാണ് ബൈക്ക് ഓടിക്കുന്നത്. ചാക്കുകെട്ട് താങ്ങിക്കൊണ്ട് പിന്നില്‍ ഇരിക്കുന്ന സ്ത്രീയേയും വീഡിയോയില്‍ കാണാം. ഗച്ചിബൗളി ദിശയില്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ ദൃശ്യം ഹൈദരാബാദിലെ മസ്ജിദ് ബാന്‍ഡയ്ക്ക് മുന്നില്‍ വച്ചാണ് ക്യാമറയില്‍ പതിഞ്ഞത്. അന്വേഷണത്തില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സിദ്ദിഖ് നഗറിലോ, അജയ് നഗറിലോ വച്ചാകാം കൊലപാതകം നടന്നതെന്നാണ് പോലീസ് നിഗമനം.
കൊലപാതകത്തിന് ശേഷം പുലര്‍ച്ചെ 3.42ഓടെ മൃതദേഹം ബൊട്ടാണിക്കല്‍ ഗാര്‍ഡന് സമീപം ഉപേക്ഷിച്ചു. മസ്ജിദ് ബാന്‍ഡയ്ക്ക് മുന്നില്‍ വച്ച് ക്യാമറയില്‍ കുടുങ്ങിയ സ്ത്രീയും പുരുഷനും ഖജഗുഡ ജംഗ്ഷനില്‍ നിന്ന് ക്യാമറയില്‍ നിന്ന് അപ്രത്യക്ഷമായി. ജനുവരി 29ന് പുലര്‍ച്ചെയാണ് സ്ത്രീയേയും പുരുഷനേയും ക്യാമറയില്‍ പതിഞ്ഞത്. അന്ന് രാവിലെ ഏഴരയോടെയാണ് യുവതിയുടെ മൃതദേഹം മുനിസിപ്പല്‍ തൊഴിലാളികള്‍ കണ്ടെത്തിയത്. ബൈക്കില്‍ സഞ്ചരിച്ചര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഇവരെ കണ്ടെത്തിയാല്‍ കൊല്ലപ്പെട്ട യുവതിയെ തിരിച്ചറിയാകാനുമെന്ന പ്രതീക്ഷയിലാണ് പോലീസ്. ക്യാമറയില്‍ കുടുങ്ങിയ ബൈക്ക് യാത്രികരെ കണ്ടെത്തുന്നതിന് അഞ്ഞൂറോളം പേരെ പോലീസ് ചോദ്യം ചെയ്തു. ജനുവരി 29നാണ് എട്ട് മാസം ഗര്‍ഭിണിയായ യുവതി കൊലപ്പെടുത്തി വഴിയരുകില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കൊല്ലപ്പെട്ട യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha























