രാജ്യത്തെ ക്രിമിനല്‍ കേസുകളുള്ള മുഖ്യമന്ത്രിമാരിൽ പിണറായി വിജയൻ രണ്ടാം സ്ഥാനത്ത്; കോടീശ്വരന്മാരിൽ നാലാമതും

ഇന്ത്യയിലെ പതിനൊന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നാണ് അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്സ് നടത്തിയ പഠനറിപ്പോർട്ടിൽ പറയുന്നത്. നിലവിലെ മുഖ്യമന്ത്രിമാരില്‍ നടത്തിയ അപഗ്രഥനത്തിലാണ് 35 ശതമാനം പേരും കുറ്റവാളികളാണെന്ന് കണ്ടെത്തിയിരിക്കുന്നത്. മുഖ്യമന്ത്രിമാരിൽ പിണറായി വിജയനുമുണ്ട്. ഏറ്റവും കൂടുതൽ ക്രിമിനൽ കേസുള്ളത് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനാണ്. 22 ക്രിമിനല്‍ കേസുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. 11 കേസുകളുമായി പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് പിണറായി വിജയൻ.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ 10 കേസുകളുമായി മൂന്നാം സ്ഥാനത്താണ്. ഇദ്ദേഹത്തിന്റെ കേസുകളിൽ നാലെണ്ണം ഗുരുതരമാണ്. ക്രിമിനല്‍ കേസുകളില്‍ പെട്ടിരിക്കുന്ന മറ്റ് മുഖ്യമന്ത്രിമാര്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് തുടങ്ങിയവരാണ്.
രാജ്യത്തെ മുഖ്യമന്ത്രിമാരിൽ 81 ശതമാനം പേരും കോടീശ്വരന്മാരെന്നും റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്. 25 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാര്‍ കോടീശ്വരന്മാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് 177 കോടി രൂപയുടെ ആസ്തിയുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് 129 കോടി രൂപയുടെ ആസ്തിയുമായി അരുണാചല്‍ മുഖ്യമന്ത്രി പേമാ ഖണ്ഡുവാണ്. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കോടീശ്വരന്‍മാരില്‍ മൂണം സ്ഥാനത്തും 1.07 കോടി രൂപയുടെ ആസ്തിയുമായി പിണറായി വിജയന്‍ നാലാം സ്ഥാനത്തുമാണ്.
https://www.facebook.com/Malayalivartha
























