കരൺ നഗർ ഭീകരാക്രമണം; സിആർപിഎഫ് ക്യാമ്പിനു നേരേ ആക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനേയും സൈന്യം വധിച്ചു

ജമ്മു കാഷ്മീരിൽ സിആർപിഎഫ് ക്യാമ്പിനു നേരേ ആക്രമണം നടത്തിയ രണ്ടാമത്തെ ഭീകരനേയും സൈന്യം വധിച്ചു. ഭീകരാക്രമണശ്രമം പരാജയപ്പെട്ടതോടെ കരൺ നഗർ പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ അഭയം തേടിയ ഭീകരരെയാണ് സൈന്യം വധിച്ചത്. 28 മണിക്കൂർ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് രണ്ടു ഭീകരരെയും വീഴ്ത്താനായത്. ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു.
തിങ്കളാഴ്ച രാവിലെ 4.30 ഓടെയാണ് ആയുധധാരികളായ ഭീകരർ എസ്എംഎച്ച്എസ് ആശുപത്രിക്കു സമീപത്തെ സിആർപിഎഫ് ക്യാമ്പിലേക്ക് ഇരച്ചുകയ റാൻ ശ്രമം നടത്തിയത്. ഇതു സിആർപിഎഫ് സൈന്യം പരാജയപ്പെടുത്തിയതോടെ കരൺ നഗർ പ്രദേശത്തെ ആൾത്താമസമില്ലാത്ത വീട്ടിൽ ഭീകരർ അഭയം തേ ടുകയായിരുന്നു.
സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് (സിആർപിഎഫ്) 49-ാം ബറ്റാലിയനിലെ ജവാനാണ് കൊല്ലപ്പെട്ടത്. സുംജവാൻ ആർമി ക്യാമ്പിൽ രണ്ടു ദിവസം മുമ്പ് ജെയ്ഷെ-മുഹമ്മദ് ഭീകരർ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ അഞ്ചു സൈനികർ വീരമൃത്യു വരിച്ചു.
https://www.facebook.com/Malayalivartha
























