ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ ബന്ധുക്കള്‍ ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ സഹായധനം നിഷേധിച്ചു

ജമ്മു കാശ്മീരില്‍ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്റെ ബന്ധുക്കള്‍ ബിഹാര്‍ സര്‍ക്കാര്‍ നല്‍കിയ സഹായധനം നിഷേധിച്ചു. തിങ്കളാഴ്ച കൊല്ലപ്പെട്ട മുജാഹിദ് ഖാന്റെ ബന്ധുക്കളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ നിഷേധിച്ചത്. ഈ തുക ജവാന്റെ അന്തസിന് വിലകുറച്ച് കാണിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സഹായധനമായി 11ലക്ഷം രൂപ വേണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ശ്രീനഗറിലെ കരണ്‍ നഗറിലുള്ള സി.ആര്‍.പി.എഫ് ക്യാമ്പിന് സമീപത്ത് ഭീകരര്‍ നടത്തിയ ആക്രമണത്തിലാണ് ജവാന്‍ കൊല്ലപ്പെട്ടത്.
ആക്രമിച്ച രണ്ട് ഭീകരരെ വധിച്ചതിന് ശേഷമാണ് ഖാന്‍ വീരമൃത്യു വരിച്ചത്. ചൊവ്വാഴ്ച രാവിലെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മുജാഹിദ് ഖാന്റെ മൃതദേഹം സംസ്‌കരിച്ചു.
https://www.facebook.com/Malayalivartha
























