ഇന്ന് പരിഗണിക്കും... ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലാ നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ഇളവ് തേടി കേരളം നല്‍കിയ സത്യവാങ്മൂലം സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ദേശീയ സംസ്ഥാന പാതയോരത്തെ മദ്യശാലാ നിരോധനത്തില്‍ നിന്ന് പഞ്ചായത്തുകള്‍ക്ക് ഇളവ് തേടി കേരളം നല്‍കിയ സത്യവാങ്മൂലം സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കള്ള് ബിയര്‍ വൈന്‍ തുടങ്ങിയ വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് എല്ലായിടത്തും വില്‍ക്കാന്‍ അനുമതി നല്‍കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കോടതി വിധി കാരണം വിനോദ സഞ്ചാര മേഖലയ്ക്ക് തിരിച്ചടിയേറ്റതായും വരുമാനം കുറഞ്ഞതായുമാണ് സര്‍ക്കാര്‍ വാദം. കള്ളുഷാപ്പുകള്‍ക്ക് പ്രവര്‍ത്തനാനുമതി തേടി കള്ള് ഷാപ്പ് ഉടമകള്‍ നല്‍കിയ ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് എത്തും.
പാതയോര മദ്യശാലനിരോധന ഉത്തരവ് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്തെന്നും വരുമാനത്തില്‍ ഇടിവ് വരുത്തിയെന്നും കേരളം വ്യക്തമാക്കി. ദേശീയസംസ്ഥാന പാതയോരങ്ങളിലെ 500 മീറ്ററിന് താഴെയുള്ള മദ്യ ശാലകള്‍ പൂട്ടണമെന്ന സുപ്രിം കോടതി ഉത്തരവില്‍ പഞ്ചായത്തുകള്‍ക്ക് ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസമിലെ മദ്യശാല ലൈസെന്‍സികള്‍ ആണ് സുപ്രിം കോടതിയെ സമീപിച്ചത്.
ഈ ഹര്‍ജിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് പാതയോര മദ്യശാലനിരോധന ഉത്തരവ് സംസ്ഥാനത്തെ ടൂറിസം മേഖലയെ തകര്‍ത്തെന്നും വരുമാനത്തില്‍ ഇടിവ് വരുത്തിയെന്നും കേരളം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























