Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

എവറസ്റ്റ് കൊടുമുടിയില്‍ പര്‍വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

18 MARCH 2018 12:39 PM IST
മലയാളി വാര്‍ത്ത

എവറസ്റ്റ് കൊടുമുടിയില്‍ പര്‍വതാരോഹകരും വിനോദ സഞ്ചാരികളും ഉപേക്ഷിച്ച് പോകുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേപ്പാള്‍ സര്‍ക്കാര്‍ തുടക്കമിട്ടു. 100 ടണ്‍ മാലിന്യം കൊടുമുടിയില്‍ നിന്നും നീക്കം ചെയ്യല്‍ ലക്ഷ്യം വെക്കുന്ന കാംപയിനിനാണ് തുടക്കമായത്.

ആദ്യ ദിവസം തന്നെ 1200 കിലോയോളം മാലിന്യം ലുക്‌ല എയര്‍പോര്‍ട്ടില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലേക്ക് വരുന്ന പര്‍വതാരോഹകരും വിനോദ സഞ്ചാരികളും കിലോ കണക്കിന് സാധന സാമഗ്രികളാണ് പരിസരത്ത് ഉപേക്ഷിച്ച് മടങ്ങുന്നത്. ബിയര്‍ ബോട്ടിലുകളും ഓക്‌സിജന്‍ കാനുകളും ഭക്ഷണ ടിന്നുകളും വ്യാപകമായി ഉപേക്ഷിക്കപ്പെടുന്നു. വിമാന മാര്‍ഗം ഇവ തലസ്ഥാന നഗരിയിലെത്തിക്കുകയും തുടര്‍ന്ന് പുനരുപയോഗിക്കാനാണ് സര്‍കാര്‍ ഉദ്ദേശിക്കുന്നത്.

പര്‍വതാരോഹകരോട് കൊടുമുടി കയറുമ്പോള്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ എല്ലാം തിരികെ കൊണ്ടുവരണം എന്ന നിര്‍ദേശം നിലനില്‍കെയാണ് എവറസ്റ്റില്‍ ടണ്‍കണക്കിന് മാലിന്യങ്ങള്‍ നീക്കം ചെയ്യേണ്ട അവസ്ഥയുള്ളത്. സ്വകാര്യ കമ്പനിയായ യേറ്റി എയര്‍ലൈന്‍സാണ് മാലിന്യം രാജ്യ തലസ്ഥാനത്തെത്തിക്കുക. ഷേര്‍പാസ് എന്നറിയപ്പെടുന്ന ലോക്കല്‍ ഗൈഡുകളായിരുന്നു വര്‍ഷങ്ങളായി ക്ലീനിങ് കാംപയിനിന് നേതൃത്വം നല്‍കിയിരുന്നത്.

എന്നാല്‍ ഇനിമുതല്‍ സാഗര്‍മാത പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയായിരിക്കും കാംപയിനിന് ചുക്കാന്‍പിടിക്കുക. എങ്കിലും ഉയര്‍ന്ന ആള്‍ടിറ്റിയൂഡിലുള്ള മാലിന്യം ഷേര്‍പാസ് തന്നെയായിരിക്കും ശേഖരിക്കുക. പൊല്യൂഷന്‍ കണ്‍ട്രോള്‍ കമ്മിറ്റിയുടെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം എവറസ്റ്റ് സന്ദര്‍ശിച്ചത്. ഇതില്‍ 40000 ത്തോളം പേര്‍ ട്രക്കര്‍മാരും പര്‍വതാരോഹകരുമാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (22 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (34 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends