Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കരാര്‍ ഏറ്റെടുമ്പോള്‍ ഉദ്യോഗസ്​ഥര്‍ക്ക്​ വിഹിതം നല്‍കേണ്ടത്​ കരാറുകാരുടെ ഉത്തരവാദിത്തമെന്ന് നഗരസഭാ അധ്യക്ഷ

18 MARCH 2018 04:18 PM IST
മലയാളി വാര്‍ത്ത

പദ്ധതികള്‍ക്കായി കരാര്‍ ഏറ്റെടുമ്പോള്‍ ഉദ്യോഗസ്​ഥര്‍ക്ക്​ വിഹിതം നല്‍കേണ്ടത്​ കരാറുകാരുടെ ഉത്തരവാദിത്തമാണെന്ന്​ ​ തെലങ്കാന നഗരസഭാധ്യക്ഷ. കരാര്‍ ലഭിക്കാന്‍ കൈക്കൂലി നല്‍കണമെന്ന്​ വാര്‍ത്താസമ്മേളനത്തിനിടെയാണ്​ അധ്യക്ഷ വെളിപ്പെടുത്തിയത്​. എന്താണ്​ നടക്കുന്നതെന്ന്​ മന്ത്രിക്കും അറിയാമെന്ന്​ ചെയര്‍പേഴ്​സണ്‍ പറഞ്ഞു.

സിര്‍സില്ല നഗരസഭാ അധ്യക്ഷ ശാമള പവാനിയാണ്​ മാധ്യമങ്ങളോട്​ കൈക്കൂലിയെ കുറിച്ച്‌​ പറഞ്ഞത്​. 'ഞങ്ങള്‍ പോകുന്നു, തേങ്ങ മുറിക്കുന്നു, ഉദ്​​ഘാടനം ചെയ്യുന്നു. ഇതിനൊന്നും ഒരു വിഹിതവും ഞങ്ങള്‍ക്ക്​ ലഭിക്കേണ്ടതില്ലേ? വേറെ എന്താണ്​ ഇതില്‍ ഞങ്ങള്‍ക്കുള്ളത്​? ' - അധ്യക്ഷ ചോദിച്ചു.

മന്ത്രിക്കും ഇക്കാര്യം അറിയാമെന്ന്​ പറഞ്ഞെങ്കിലും മന്ത്രിയുടെ പേര്​ പരാമര്‍ശിച്ചില്ല. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകന്‍ കെ.ടി രാമറാവുവാണ്​ മുന്‍സിപ്പല്‍ - നഗര വികസന വകുപ്പ്​ മന്ത്രി. അദ്ദേഹം സിര്‍സില്ലയില്‍ നിന്നുള്ള നിയമസഭാംഗം കൂടിയാണ്​.

ഒാരോ പദ്ധതികളുടെ കരാറിലും ഒന്നു മുതല്‍ മൂന്നു ശതമാനം വരെ വിഹിതം തെലങ്കാനയില്‍ എല്ലായിടത്തും സാധാരണമാണ്​. എല്ലാ വാര്‍ഡുകളിലും ഇൗ സ​മ്ബ്രദായമുണ്ട്​. എന്നാല്‍ ഉദ്യോഗസ്​ഥരും കരാറുകാരും വിഷയം രാഷ്​ട്രീയവത്​കരിച്ചിട്ടില്ലെന്നും ​ശാമള പവാനി പറഞ്ഞു.

കരാറുകാര്‍ കമീഷന്‍ കൃത്യമായി ഉത്തരവാദിത്തത്തോടെ നല്‍കിയാല്‍ അവിടെ ഒരു പ്രശ്​നവും ഉണ്ടാകില്ല. കോടിക്കണക്കിന്​ രൂപയുടെ നിരവധി പദ്ധതികള്‍ സിര്‍സില്ലയില്‍ ഉണ്ടായിട്ടുണ്ടെന്നും ശാമള പറഞ്ഞു.

വാര്‍ത്താസമ്മേളനം വിവാദമായതോടെ, മണിക്കൂറുകള്‍ക്കുള്ളില്‍ വ്യക്​തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സിര്‍സില്ല മുന്‍സിപ്പല്‍ കൗണ്‍സില്‍ ചെയര്‍പേഴ്​സണ്‍ രാജിവെച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (6 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (24 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (42 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (49 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (58 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends