Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നോട്ട് നിരോധനത്തിനു ശേഷം ഇതുവരെ ആര്‍ബിഐ പണമെണ്ണിക്കഴിഞ്ഞിട്ടില്ല; തിരുപ്പതിയിലെ ഭണ്ഡാരമെണ്ണുന്നവര്‍ ഇതിനെക്കാള്‍ വേഗത്തില്‍ പണമെണ്ണും ;മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച്‌ പി ചിദംബരം

18 MARCH 2018 04:35 PM IST
മലയാളി വാര്‍ത്ത

മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തിനെതിരെ ആഞ്ഞടിച്ച്‌ കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ നുണയായിരുന്നു നോട്ട് നിരോധനമെന്ന് പി ചിദംബരം പറഞ്ഞു. നോട്ട് നിരോധനത്തില്‍ റിസര്‍വ്വ് ബാങ്കിനെയും ചിദംബരം ശക്തമായി വിമര്‍ശിച്ചു. രാജ്യത്തെ ശക്തമായ സമ്ബദ് വ്യവസ്ഥയെ തകര്‍ക്കുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. പുരോഗതി കൈവരിക്കുന്ന ലോക സമ്ബദ് വ്യവസ്ഥയില്‍ നിന്ന് ഇന്ത്യയിപ്പോള്‍ വേറിട്ട് നില്‍ക്കുകയാണെന്നും ചിദംബരം ആരോപിച്ചു.

നോട്ട് നിരോധനത്തിനു ശേഷം റിസര്‍വ്വ് ബാങ്ക് ഇപ്പോഴും പണമെണ്ണിക്കൊണ്ടിരിക്കുകയാണ്. ഇതുവരെ എത്രരൂപ എണ്ണിക്കഴിഞ്ഞുവെന്നു പോലും അവര്‍ പറയുന്നില്ല. റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ തിരുപ്പതിയില്‍ പോയി അവിടുത്തെ ഹൂണ്ടികപരിശോധകരോട് പണമെണ്ണാന്‍ പറയുന്നതാവും ഇതിലും നല്ലത്. അവര്‍ റിസര്‍വ്വ് ബാങ്കിനെക്കാള്‍ വേഗത്തില്‍ പണമെണ്ണി തിട്ടപ്പെടുത്തുമെന്നായിരുന്നു ചിദംബരത്തിന്റെ പരിഹാസം.

കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തില്‍ സാമ്ബത്തിക നയത്തിന്റെ കരട് അവതരിപ്പിച്ചപ്പോഴാണ് ചിദംബരം മോദി സര്‍ക്കാരിനെയും റിസര്‍വ്വ് ബാങ്കിനെയും കഠിനമായി വിമര്‍ശിച്ചത്.

ഉദാരവത്കരണം നടപ്പിലാക്കിയ രാജീവ് ഗാന്ധിയും അതിനു ശേഷം മന്‍മോഹന്‍ സിംഗും ഇന്ത്യയെ പുരോഗതിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ മോദി സര്‍ക്കാര്‍ അതെല്ലാം നശിപ്പിച്ചു. രാജ്യത്തെ ശക്തമായ സമ്ബദ് വ്യവസ്ഥയെ തകര്‍ത്തു. ഇനി വീണ്ടും കോണ്‍ഗ്രസിനു മാത്രമേ ഇപ്പോഴത്തെ പ്രതിസന്ധിയില്‍ നിന്നും രാജ്യത്തെ രക്ഷിക്കാന്‍ സാധിക്കൂ എന്നും പി ചിദംബരം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (8 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (26 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (44 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (51 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (1 hour ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends