എല്ലാം പ്ലാൻ ചെയ്തു... ഒരുമിച്ചിരുന്നു മദ്യപിച്ചു; ശുചിമുറിയിലേക്ക് പോയ സുഹൃത്തിനെ പിന്തുടർന്ന് കഴുത്തറുത്തു... പ്രാണൻ പിടയുന്ന വേദന കണ്ട് ആസ്വദിച്ച്... എന്നിട്ടും തീർന്നില്ല പക തീരുംവരെ ശരീരത്തില്‍ കുത്തിയത് 54 തവണ

മുഹമ്മദ് അഫ്രോസ് ആലം ഷെയ്ഖ് എന്ന 18 കാരനാണ് സുഹൃത്തായ 21കാരന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇംഗ്ലീഷില്‍ സംസാരിച്ചതിനായിരുന്നു സുഹൃത്തിനെ കഴുത്തറുത്തും കുത്തിയും കൊന്നത്. കഴുത്ത് അറത്ത ശേഷം 54 തവണയാണ് മുഹമ്മദ് അമിര്‍ അബ്ദുള്‍ വാഹിദ് റഹിന്‍ സുഹൃത്തിനെ കുത്തിയത്. പിന്നീട് പ്രതി മുംബൈ ഷാഹുനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ഇംഗ്ലീഷില്‍ മാത്രം സംസാരിച്ച് അഫ്രോസ് തന്നെ തുടര്‍ച്ചയായി പരിഹസിച്ചതിനെ തുടര്‍ന്നാണ് കൊല നടത്തിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. ഷെയ്ഖിന്റ കളിയാക്കാല്‍ സഹിക്കാന്‍ വയ്യാതെ ആയപ്പോള്‍ കൊലപാതകത്തിന് ഒരാഴ്ച മുൻപ് പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഇതിന് പറ്റിയ സമയത്തിനായി കരാത്തിരിക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. ബുധനാഴ്ച രാത്രിയില്‍ ഇരുവരും മദ്യപിച്ചു.
തുടര്‍ന്ന് ശുചിമുറിയിലേക്ക് പോയ ഷെയ്ഖിനെ അമിര്‍ പിന്തുടരുകയും അവിടെ വച്ച് കഴുത്തറുക്കുകയും ശരീരത്തില്‍ 54 തവണ കുത്തികൊല്ലുകയുമായിരുന്നു. കഴുത്തിലും വയറിലും മാറി മാറി കുത്തുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് അമിര്‍ പൊലീസ് സ്റ്റേഷനിലെത്തി സുഹൃത്തിനെ കൊന്നതായി അറിയിച്ചത്. മുംബൈയിലെ രഹേജ പാലത്തിന് താഴെ നിന്നാണ് പൊലീസ് ഷെയ്ഖിന്റെ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























