മൂന്ന് പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ല; വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്കി

രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യുഡിഎഫ് നിയമസഭാ സെക്രട്ടറിക്ക് പരാതി നല്കി. മൂന്ന് പാര്‍ട്ടികള്‍ക്ക് പോളിംഗ് ഏജന്റുമാരില്ല. ഏജന്റുമാരില്ലാത്ത പാര്‍ട്ടികളുടെ വോട്ട് റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പരാതി. സിപിഐ, ജനതാദള്‍, എന്‍സിപി കക്ഷികള്‍ക്കാണ് ഏജന്റുമാരില്ലാത്തത്. ഇത് ചട്ട വിരുദ്ധമാണെന്നും പരാതിയില്‍ പറയുന്നു.
ഏജന്റുമാരില്ലാത്ത പാർട്ടികളുടെ വോട്ട് റദ്ദാക്കണമെന്നും യുഡിഎഫ് പരാതിയിൽ ആവശ്യപ്പെട്ടു. ഓരോ അംഗവും ചെയ്യുന്ന വോട്ട് അതതു പാർട്ടികൾ പോളിംഗ് സ്റ്റേഷനിൽ നിയമിക്കുന്ന ഏജന്റുമാരെ കാണിക്കണമെന്നാണ് ചട്ടം. കൂറുമാറ്റം തടയുന്നതിന്റെ ഭാഗമായിട്ടാണ് ഓപ്പണ്‍ വോട്ട്. അതേസമയം തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ക്രോസ് വോട്ടിങ് നടന്നു. ബിജെപിക്ക് വോട്ടു ചെയ്തെന്ന് ബിഎസ്പി എംഎല്‍എ അനില്‍ സിങ് വെളിപ്പെടുത്തി. അനില്‍ സിങ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തിയിരുന്നു.
10 സീറ്റിലേക്കാണ് യുപിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പൊതു തെരഞ്ഞെടുപ്പിന്റെ പിരിമുറക്കമാണ് ഇവിടെ. 403 അംഗ നിയമസഭയില്‍ 311എംഎല്‍എമാരുളള ബിജെപിക്ക് 8സ്ഥാനാര്‍ഥികളെ അനായാസം ജയിപ്പിക്കാന്‍ കഴിയും. എന്നാല്‍ പ്രതിപക്ഷവോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഒരാളെക്കൂടി ബിജെപി രംഗത്തിറക്കിയത് ബിഎസ്പിഎസ്പി സഖ്യത്തിനു വെല്ലുവിളിയായി.
47അംഗങ്ങളളുളള എസ്പിയ്ക്കും ഒരാളെ ജയിപ്പിക്കാനാകും. കോണ്‍ഗ്രസ്, ആര്‍എല്‍ഡി എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ബിഎസ്പി സ്ഥാനാര്‍ഥിയെ ജയിപ്പിക്കാനുളള തീവ്രശ്രമത്തിലാണ് സമാജ് വാദി പാര്‍ട്ടി. മഹാരാഷ്ട്രയിലും ബിഹാറിലും ആറ് വീതം സീറ്റിലേക്കും ബംഗാളിലെ അഞ്ച് സീറ്റിലേക്കും വോട്ടെടുപ്പ് നടക്കും. ബംഗാളില്‍ തൃണമൂല്‍ നാലില്‍ വിജയം ഉറപ്പിച്ചു.
ഒരു സീറ്റില്‍ തൃണമൂല്‍ പിന്തുണയോടെ കോണ്‍ഗ്രസിന്റെ അഭിഷേക് സിങ്വി രാജ്യസഭയിലെത്തിയേക്കും. മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, ആന്ധ്ര, ഒഡീഷ, തെലങ്കാന, രാജസ്ഥാന് എന്നിവിടങ്ങളിലും തിരഞ്ഞെടുപ്പുണ്ട്. കേരളത്തില്‍ എംപി വീരേന്ദ്രകുമാര്‍ രാജിവച്ച ഒഴിവില്‍ ഇടക്കാല തിരഞ്ഞെടുപ്പാണ്.ബാലറ്റ് പേപ്പറുകള്‍ ഉപയോഗിച്ചു അതാത് നിയമസഭകളില്‍ നടക്കുന്ന വോട്ടെടുപ്പിന്റെ ഫലം വൈകുന്നേരത്തോടെ അറിയാനാകും.
https://www.facebook.com/Malayalivartha

























