ഒഡീഷയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു

ഒഡീഷയിലെ നാരയണ്‍പറ്റ്‌നയില്‍ പൊലീസും മാവോയിസ്റ്റും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് വനിതാ മാവോയിസ്റ്റുകള്‍ വെടിയേറ്റ് മരിച്ചു. ഒഡീഷ പൊലീസിലെ മവോയിസ്റ്റ് വിരുദ്ധ സേനയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി നടത്തിയ ആക്രമണത്തിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട നാല് വനിതകളും മാവോയിസ്റ്റ് സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണെന്ന് ഐ.ജി ആര്‍.പി. കൊക്കെ പറഞ്ഞു. ഏറ്റമുട്ടലിന് ശേഷം നടത്തിയ തിരച്ചിലില്‍ സ്‌ഫോടക വസ്തുക്കളും, തോക്കുകളും കണ്ടെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട നാല് പേരുടെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആന്ധ്ര ഒഡീഷാ ബോര്‍ഡറില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ആക്രമണത്തിന് പൊലീസ് പദ്ദതിയിട്ടത്.
ഒഡീഷ ആന്ധ്ര പോലീസിന്റെ സംയുക്തമായ പ്രവര്‍ത്തനത്തെ തുടര്‍ന്ന് കോരാപുട്ട്, മല്‍കാന്‍ഗിരി എന്നീ ജില്ലകളില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ വന്‍ തോതില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























