ഹോസ്റ്റലിനു സമീപത്ത് ഉപയോഗശേഷം വലിച്ചെറിഞ്ഞ നാപ്കിൻ: ആരാണെന്ന് കണ്ടെത്താൻ ഹോസ്റ്റൽ വാർഡൻ ചെയ്തതോ...?

ഹോസ്റ്റലിനു സമീപത്ത് ഉപയോഗശേഷം വലിച്ചെറിഞ്ഞ നാപ്കിൻ കണ്ടെത്തിയതിനെത്തുടർന്ന് ആരാണെന്ന് കണ്ടെത്താൻ ഹോസ്റ്റൽ വാർഡൻ ചെയ്തത് കടുത്തുപ്പോയി. നാൽപ്പതിലധികം വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിൽ എല്ലാവരെയും നഗ്നരാക്കി നിർത്തി ഹോസ്റ്റൽ വാർഡൻ പരിശോധന നടത്തി. തിങ്കളാഴ്ച സാഗറിലെ ഡോ. ഹരിസിംഗ് ഗൗർ സെൻട്രൽ യൂണിവേഴ്സിറ്റിയിലാണ് സംഭവം നടന്നത്.
ഹോസ്റ്റൽ പരിസരത്ത് നാപ്കിൻ കണ്ടതിനെത്തുടർന്ന് പ്രകോപിതയായാണ് വാർഡൻ ഇത്തരത്തിൽ നടപടി സ്വീകരിച്ചത്. സംഭവം വിവാദമായതോടെ ഇതിനെതിരെ വൻപ്രതിഷേധമാണ് പല ദിക്കുകളിൽനിന്നുമുയരുന്നത്. പ്രതിഷേധം ശക്തമായതോടെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല മൂന്നംഗ സമിതിയെ നിയോഗിച്ചു. വൈസ് ചാൻസലർ ആർ.പി തിവാരി ഹോസ്റ്റലിലെത്തി മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























